25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ ഐ​ടി പാ​ർ​ക്ക് സ​ജീ​വ പ​രി​ഗ​ണ​നയിൽ: മു​ഖ്യ​മ​ന്ത്രി
kannur

ക​ണ്ണൂ​രി​ൽ ഐ​ടി പാ​ർ​ക്ക് സ​ജീ​വ പ​രി​ഗ​ണ​നയിൽ: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ടി പാ​ർ​ക്ക്‌ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച ഐ​ടി പാ​ർ​ക്കി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്.
ബം​ഗ​ളൂ​രു​വി​നോ​ട് ഏ​റ്റ​വു​മ​ടു​ത്ത് ബ​ന്ധ​പ്പെ​ടാ​വു​ന്ന പ്ര​ദേ​ശം എ​ന്ന​നി​ല​യി​ലും വി​മാ​ന​ത്താ​വ​ള അ​നു​ബ​ന്ധ വി​ക​സ​ന​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടും ക​ണ്ണൂ​രി​ലെ ഐ​ടി പാ​ർ​ക്കി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ഐ​ടി അ​നു​ബ​ന്ധ പാ​ർ​ക്കു​ക​ളു​ടെ നി​ല​യി​ലേ​ക്ക് ഉ​യ​ർ​ത്താ​വു​ന്ന ത​ര​ത്തി​ലു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്കാ​ണ് ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​പാ​ർ​ക്ക് എ​വി​ടെ സ്ഥാ​പി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ചോ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി ആ​യി​രി​ക്കു​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ചും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ല്ല. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന ഇ​രി​ക്കൂ​ർ അ​ട​ക്ക​മു​ള്ള മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു ഐ​ടി പാ​ർ​ക്ക്‌ സ്ഥാ​പി​ക്കു​ന്ന​ത് ഐ​ടി പ്രൊ​ഫ​ഷ​നു​ക​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത സൃ​ഷ്ടി​ക്കും. പ​ഠ​നം ക​ഴി​ഞ്ഞ് ഐ​ടി അ​നു​ബ​ന്ധ ജോ​ലി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​ണ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​ലി​യ പു​രോ​ഗ​തി​ക്ക് ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ർ​ദ്ദി​ഷ്ട ഐ​ടി പാ​ർ​ക്ക്‌.

Related posts

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor

വ്യാ​ജ ഫോ​ൺ​കോ​ളു​ക​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി അ​ഗ്നി​ര​ക്ഷാ സേ​ന.

Aswathi Kottiyoor

ജില്ലയിലെ പന്നി കർഷകർക്ക് ആവശ്യമായ കോഴി മാലിന്യം മാറ്റിവെക്കും

Aswathi Kottiyoor
WordPress Image Lightbox