22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി
Kerala

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി

ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും പൊ​തു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടി​യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ടു​ത്തി​ടെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ജോ​ലി നി​ര്‍​വ​ഹി​ക്കാ​ന്‍ എ​ല്ലാ സൗ​ക​ര്യ​വും സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​ക​ളി​ലെ കാ​ഷ്വാ​ലി​റ്റി, ഒ​പി പ​രി​സ​ര​ങ്ങ​ളി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​താ​ണ്. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ സി​സി​ടി​വി സം​വി​ധാ​നം എ​യി​ഡ് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തും. സി​സി​ടി​വി. കാ​ര്യ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തും.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഒ​രു ഓ​ഫീ​സ​ര്‍​ക്ക് സൂ​പ്ര​ണ്ട് പ്ര​ത്യേ​ക ചു​മ​ത​ല ന​ല്‍​കും. പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും സെ​ക്യൂ​രി​റ്റി സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​നം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​ണ്.

ഒ​പി, കാ​ഷ്വാ​ലി​റ്റി പ​രി​സ​ര​ത്ത് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​നി മു​ത​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ സൊ​സൈ​റ്റി/​സം​ഘ​ട​ന എ​ന്നി​വ​യി​ല്‍ നി​ന്നും മാ​ത്രം നി​യ​മി​ക്കു​ന്ന​താ​ണ്. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​ക​ള്‍ ഇ​നി​മു​ത​ല്‍ വി​മു​ക്ത​ഭ​ട​ന്‍​മാ​രെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ.

Related posts

പ്ലാസ്റ്റിക് ഉപയോഗം; പരിശോധനക്ക് തടസം നിന്നാല്‍ ശക്തമായ നടപടി-ജില്ലാ കലക്ടര്‍.

Aswathi Kottiyoor

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor

തിമിംഗല ചര്‍ദ്ദില്‍ പിടികൂടിയ സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox