34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്
Kerala

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടരക്കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,80,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 99,390 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കൊവാക്‌സിനുമാണെത്തിയത്.സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,71,578 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

Related posts

ഓഫീസ് കെട്ടിട ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor

*നെയ്മര്‍ക്കും എംബാപ്പെയ്ക്കുമൊപ്പം പന്തു തട്ടാന്‍ മെസ്സി*

Aswathi Kottiyoor

മി​ൽ​മ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി വൈ​ദ്യ​സ​ഹാ​യം വ്യാ​പി​പ്പി​ക്കും: കെ.​എ​സ്. മ​ണി

Aswathi Kottiyoor
WordPress Image Lightbox