25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പൗ​ര​ന്‍റെ സ​ന്തോ​ഷ​മാ​ക​ണം രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു
Kerala

പൗ​ര​ന്‍റെ സ​ന്തോ​ഷ​മാ​ക​ണം രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു

പൗ​ര​ന്‍റെ സ​ന്തോ​ഷ​മാ​ക​ണം രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ യു​വാ​ക്ക​ളെ​യും വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ സ​ജ്ജ​രാ​ക്കു​ക പ്ര​ധാ​ന​മാ​ണെ​ന്നും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​ഫ​ല​ങ്ങ​ള്‍ എ​ത്തി​ക്ക​ണ​മെ​ന്നും നാ​യി​ഡു ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ​ന്തോ​ഷം ഉ​റ​പ്പാ​ക്കു​ക​യാ​ക​ണം സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി പോ​ലീ​സി​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ കാ​ത​ലാ​യ മാ​റ്റം വ​രു​ത്ത​ണം. ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നും അ​വ​ര്‍​ക്കും സ​ന്തോ​ഷ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന സേ​ന​യാ​യി പോ​ലീ​സി​നെ മാ​റ്റേ​ണ്ട​തു​ണ്ട്. പോ​ലീ​സും പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്ത​രു​ത്. മ​റി​ച്ച് പോ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​നാ​ക​ണ​മെ​ന്നും നാ​യി​ഡു കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​സ​ഭാം​ഗ​വും മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ ‘ആ​ക്‌​സി​ല​റേ​റ്റിം​ഗ് ഇ​ന്ത്യ- സെ​വ​ന്‍ ഇ​യേ​ഴ്‌​സ് ഓ​ഫ് മോ​ദി ഗ​വ​ൺ​മെ​ന്‍റ്’ (കു​തി​ക്കു​ന്ന ഇ​ന്ത്യ- മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഏ​ഴു വ​ര്‍​ഷ​ങ്ങ​ൾ) എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട്ര​പ​തി. ഉ​പ​രാ​ഷ്ട്ര​പ​തി ഭ​വ​നി​ലാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്ന​ത്.

മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ പ​രി​ഷ്‌​കാ​ര​ങ്ങ​ളും നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും കേ​ന്ദ്ര​സെ​ക്ര​ട്ട​റി​മാ​രും മു​ന്‍ സെ​ക്ര​ട്ട​റി​മാ​രും മു​ന്‍ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍​മാ​രും അ​ട​ക്കം 28 പേ​രു​ടെ വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ ലേ​ഖ​ന​ങ്ങ​ളു​ണ്ട്. മു​ഖ്യാ​തി​ഥി കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി സ്വീ​ക​രി​ച്ചു.

Related posts

വാനര വസൂരി; ഇന്ന് മുതൽ സ്‌ക്രീനിംഗ്

Aswathi Kottiyoor

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ച്ച്‌ ഉ​ത്ത​ര​വാ​യി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox