28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അവശ്യസാധനങ്ങൾക്ക്‌ വിലകൂടിയില്ല , 1,30,371 റേഷൻ കാർഡ്‌ തിരികെ ലഭിച്ചു വാടകക്കാർക്ക്‌ സ്വന്തം സാക്ഷ്യപത്രത്തിൽ റേഷൻ കാർഡ്‌ ; ട്രാൻസ്‌ജെൻഡേഴ്‌സിന്‌ റേഷൻ കാർഡും സൗജന്യ കിറ്റും നൽകും.
Kerala

അവശ്യസാധനങ്ങൾക്ക്‌ വിലകൂടിയില്ല , 1,30,371 റേഷൻ കാർഡ്‌ തിരികെ ലഭിച്ചു വാടകക്കാർക്ക്‌ സ്വന്തം സാക്ഷ്യപത്രത്തിൽ റേഷൻ കാർഡ്‌ ; ട്രാൻസ്‌ജെൻഡേഴ്‌സിന്‌ റേഷൻ കാർഡും സൗജന്യ കിറ്റും നൽകും.

വാടകയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ കെട്ടിട ഉടമയുടെ സർട്ടിഫിക്കറ്റ്‌ ഇല്ലെങ്കിലും സ്വയം സാക്ഷ്യപത്രം നൽകിയാൽ റേഷൻ കാർഡ്‌ അനുവദിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. തെരുവിൽ താമസിക്കുന്നവർക്കടക്കം റേഷൻകാർഡ്‌ നൽകുകയെന്നതാണ്‌ സർക്കാർ നയം. തിരിച്ചേൽപ്പിച്ച കാർഡുകൾ അർഹരായ രോഗികൾക്ക്‌ നൽകി തുടങ്ങി. മറ്റുള്ളവർക്ക്‌ സെപ്‌തംബറിലും ഒക്‌ടോബറിലും നൽകും. സർക്കാർ അഭ്യർഥനപ്രകാരം 1,30,371 റേഷൻ കാർഡാണ്‌ തിരികെ ലഭിച്ചത്‌. 10,445 എണ്ണം എഎവൈ കാർഡാണ്‌. ഈ കാർഡുകൾ പന്ത്രണ്ടോളംപേർക്ക്‌ ഇതിനകം മാറ്റി നൽകി.

ട്രാൻസ്‌ജെൻഡേഴ്‌സിന്‌ റേഷൻ കാർഡും സൗജന്യ കിറ്റും നൽകും. അഞ്ച്‌ വർഷത്തിലേറെയായി അവശ്യസാധനങ്ങൾക്ക്‌ കേരളത്തിൽ വില കൂടിയിട്ടില്ലെന്നും മന്ത്രി ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി പറഞ്ഞു. ദുരിതകാലത്ത്‌ ജനങ്ങൾക്ക്‌ അന്നം നൽകുന്ന കിറ്റ്‌ വിതരണത്തെ പ്രതിപക്ഷം ഇകഴ്‌ത്തുകയാണ്‌. പട്ടിണി ഇല്ലാതാക്കാനാണ്‌ കിറ്റ്‌ നൽകിയത്‌. ഇതുവരെ മുടങ്ങിയിട്ടില്ല. ഇതുവരെ 10.16 കോടി കിറ്റ്‌ നൽകി, 5000 കോടിരൂപ ചെലവഴിച്ചു. ഇവ നിർത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്‌. ഊർജിതമായി മുന്നോട്ട്‌ കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

Related posts

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വിതരണം ചെയ്തു

Aswathi Kottiyoor

ഭിന്നശേഷിക്കാർക്ക്‌ കേന്ദ്രപൊലീസിലേക്ക്‌ വാതില്‍ തുറക്കുന്നു

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox