• Home
  • Kottiyoor
  • 72 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കും; ഉടമകൾ സ​മ്മ​ത​പ​ത്രം ന​ൽ​കി
Kottiyoor

72 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കും; ഉടമകൾ സ​മ്മ​ത​പ​ത്രം ന​ൽ​കി

കൊ​ട്ടി​യൂ​ർ: പ​ദ്ധ​തി പ​ഴ​യ ആ​ന​ത്താ​ര. പ​ക്ഷേ, പു​തി​യ പേ​ര് റീ​ബി​ൽ​ഡ് കേ​ര​ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി. പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് അ​മ്പാ​യ​ത്തോ​ട്, 10 കൊ​ട്ടി​യൂ​ർ, 11 ത​ല​ക്കാ​ണി, 12 വെ​ങ്ങ​ലോ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ 160 ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ 72 ഹെ​ക്ട​റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ക്കും. മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളി​ലേ​റെ​യും സ്ഥ​ലം ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള സ​മ്മ​ത​പ​ത്രം വ​നം​വ​കു​പ്പി​ന് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ര​ണ്ടു റീ​ച്ചു​ക​ളാ​യാ​ണ് പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കൊ​ട്ടി​യൂ​ർ റേ​ഞ്ച് ‌അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ആ​ദ്യ റീ​ച്ചി​ൽ വ​ന​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന 74 കു​ടും​ബ​ങ്ങ​ളു​ടെ 35 ഹെ​ക്ട​ർ, ര​ണ്ടാ​മ​ത്തെ റീ​ച്ചി​ൽ 94 കു​ടും​ബ​ങ്ങ​ൾ. അ​റു​പ​തോ​ളം അ​പേ​ക്ഷ​ക​ൾ പു​ന​ര​ധി​വാ​സ​ത്തി​ന് അ​ർ​ഹ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​താ​യും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​രു യൂ​ണി​റ്റി​ന് 15 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ക. ഒ​രു കു​ടും​ബ​ത്തി​ന്‍റെ ര​ണ്ടു ഹെ​ക്ട​ർ​വ​രെ സ്ഥ​ലം ഒ​രു യൂ​ണി​റ്റാ​ണ്. ഇ​വ​രോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന 18 വ​യ​സു പൂ​ർ​ത്തി​യാ​യ ആ​ൺ മ​ക്ക​ളെ മ​റ്റൊ​രു യൂ​ണി​റ്റാ​യി ക​ണ​ക്കാ​ക്കി അ​വ​ർ​ക്കും 15 ല​ക്ഷം വീ​തം ന​ൽ​കും. പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ആ​യ​തി​നാ​ൽ നി​ർ​ബ​ന്ധ​പൂ​ർ​വ​മു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ഉ​ണ്ടാ​വി​ല്ല. ഭൂ​മി ഒ​ഴി​യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​വി​ടെ താ​മ​സം തു​ട​രാം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ൽ അ​ന്നു​ത​ന്നെ പ​ല​രി​ൽ നി​ന്നും സ​മ്മ​ത​പ​ത്രം വാ​ങ്ങി​യി​രു​ന്നു. പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച് സ​മ്മ​തം ന​ൽ​കി​യ​ശേ​ഷം പ​ല നി​ബ​ന്ധ​ന​ക​ളി​ലും മാ​റ്റം വ​രു​ത്തി​യെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

തു​ച്ഛ​മാ​യ ഭൂ​മി​യു​ള്ള​വ​ർ​ക്ക് പ്ര​തീ​ക്ഷ​യും കൂ​ടു​ത​ൽ ഭൂ​മി​യു​ള്ള​വ​ർ​ക്ക് നി​രാ​ശ​യു​മു​ണ്ടാ​ക്കു​ന്ന​താ​ണ് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്. കൂ​ടു​ത​ൽ ഭൂ​മി​യു​ള്ള​വ​രാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രി​ലേ​റെ​യും. കൃ​ഷി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കു​ന്പോ​ൾ വ​രു​മാ​ന​മി​ല്ലാ​താ​കു​മെ​ന്ന പ്ര​തി​സ​ന്ധി​യു​മു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം, സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ ഇ​വ​യെ​ല്ലാം കാ​ര​ണം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വീ​ടൊ​ഴി​ഞ്ഞു വാ​ട​ക വീ​ടു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ആ​ശ്വാ​സ​മാ​ണ്. ഭൂ​മി വി​ട്ടു​ന​ൽ​കാ​തെ ഒ​റ്റ​യ്ക്ക് തു​ട​രു​ന്ന​തും പ്ര​ശ്ന​മാ​കാ​നി​ട​യു​ണ്ട്. സ​മീ​പ​ഭൂ​മി​ക​ൾ വ​ന​മാ​യാ​ൽ സ്വ​യം ഒ​ഴി​ഞ്ഞു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​മുോ​ണ്ടാ​കും. അ​തി​ലും ഭേ​ദം കി​ട്ടു​ന്ന തു​ക​യ്ക്ക് ഒ​ഴി​ഞ്ഞു​പോ​വു​ക​യ​ല്ലേ​യെ​ന്ന ചോ​ദ്യ​വും ജ​ന​ങ്ങ​ളെ പു​ന​ര​ധി​വാ​സ​ത്തി​നു സ​മ്മ​തം മൂ​ളാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്.

Related posts

കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ വിതരണവും സ്‌കൂള്‍ ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു

Aswathi Kottiyoor
WordPress Image Lightbox