25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വി​ദേ​ശ​യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക സൗ​ക​ര്യം
kannur

വി​ദേ​ശ​യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക സൗ​ക​ര്യം

ക​ണ്ണൂ​ർ: വി​ദേ​ശ​യാ​ത്ര ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. മു​ന്‍​ഗ​ണ​നാ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി covid19.kerala. gov. in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ പാ​സ്പോ​ര്‍​ട്ടി​ന്‍റെ കോ​പ്പി, കാ​ലാ​വ​ധി തീ​രാ​ത്ത വി​സ​യു​ടെ കോ​പ്പി, എ​യ​ര്‍ ടി​ക്ക​റ്റ്/​ജോ​ബ് ലെ​റ്റ​ര്‍/​ഉ​ട​നെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന ക​മ്പ​നി​യു​ടെ അ​റി​യി​പ്പ് എ​ന്നി​വ അ​പ്ലോ​ഡ് ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം എ​മ​ര്‍​ജ​ന്‍​സി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.
വാ​ക്‌​സി​നേ​ഷ​ന്‍
101 കേ​ന്ദ്ര​ങ്ങ​ളി​ല്‍
ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യി 101 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ ​ഹെ​ല്‍​ത്ത് പോ​ര്‍​ട്ട​ല്‍ (http://covid19. kera la.gov.in/ vaccine/) വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യ്മെ​ന്‍റ് ല​ഭി​ച്ച പ്ര​വാ​സി​ക​ള്‍​ക്കും മ​റ്റു മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ക. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​ക്കു​ക. ഇ ​ഹെ​ല്‍​ത്തി​ല്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മെ​സ്ജ് കി​ട്ടാ​ത്ത പ്ര​ശ്‌​ന​മു​ണ്ടെ​ങ്കി​ല്‍ covid19.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ “VACCI NATION REQUE ST STATUS’ പ​രി​ശോ​ധി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. വാ​ക്സി​ന്‍ സ്റ്റോ​ക്ക് കു​റ​വാ​യ​തി​നാ​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ന് ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല.
ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍
ക​ണ്ണൂ​ർ: പു​തു​ക്കി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​നം, വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ല്‍: കോ​ര്‍​പ​റേ​ഷ​ന്‍ 17, ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ 19,22, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 23, 24,40, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ 20, ത​ല​ശേ​രി 9.

Related posts

എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ്‌ലൈന്‍: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താന്‍ സൗകര്യമൊരുക്കും……….

Aswathi Kottiyoor

രണ്ടാം വരവ്’ ക്യാപ്റ്റൻ തലസ്ഥാനത്തേക്ക്, ഗവർണർക്ക് രാജിക്കത്ത് കൈമാറും…………..

അ​ഞ്ചി​ട​ങ്ങ​ളി​ല്‍ പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox