23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അറയങ്ങാട് സ്റ്റയിൻമോണ്ട് റസിഡൻഷ്യൽ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പ്രഖ്യാപനം ഞായറാഴ്ച
Kerala

അറയങ്ങാട് സ്റ്റയിൻമോണ്ട് റസിഡൻഷ്യൽ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പ്രഖ്യാപനം ഞായറാഴ്ച

മാലൂർ : 2010-ൽ ആരംഭിച്ച അറയങ്ങാട് സ്റ്റയിൻമോണ്ട് റസിഡൻഷ്യൽ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. മഞ്ഞുമ്മൽ കർമലീത്ത സഭയുടെ പ്രൊവിൻഷ്യലും സ്റ്റയിൻമോണ്ട് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചെയർമാനുമായ റവ. ഡോ. തോമസ് മരോട്ടിക്കാപറമ്പിൽ എട്ടിന് ഞായറാഴ്ച മൂന്നിന് ഉദ്ഘാടനം നിർവഹിക്കും.

മഞ്ഞുമ്മൽ കർമലീത്ത സഭയുടെ കീഴിലുള്ള സ്കൂളിൽ സി.ബി.എസ്.ഇ. സീനിയർ സെക്കൻഡറി ബ്ലോക്കിന്റെയും നവീകരിച്ച സ്പോർട്സ് കോംപ്ളക്സിന്റെയും സെമി ഒളിമ്പിക്സ് സ്വിമ്മിങ്‌ പൂളിന്റെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ബോർഡിങ്ങിന്റെയും ഉദ്ഘാടനങ്ങളും നടക്കും. മഞ്ഞുമ്മൽ കർമലീത്താ സഭയുടെ പ്രൊവിൻഷ്യൽ കൗൺസിലേഴ്സ് ആയ റവ. ഫാ. ബോസ്കോ കൊറയ, റവ. ഫാ.ബെന്നി അച്ചാരുപറമ്പിൽ, റവ. ഫാ. ആൻഡ്രൂസ് പുത്തൻവീട്ടിൽ, റവ. ഫാ. ഗോഡ്‌വിൻ തിമോത്തി എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മാനേജർ ഫാ. യേശുദാസ് തൈപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ. ജൂഡി മൈക്കിൾ എന്നിവർ അറിയിച്ചു. ഐ.എസ്.ഒ 21001: 2018 അംഗീകാരം ലഭിച്ച സ്ഥാപനമാണ് സ്റ്റയിൻമോണ്ട് പബ്ലിക്‌ സ്കൂൾ.

Related posts

ചുങ്കക്കുന്ന് ഒറ്റപ്ലാവ് കോണ്‍ഗ്രസിന്റെ 150-ാമത് ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം വ​രു​ത്തും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

മോദി–പിണറായി കൂടിക്കാഴ്ച: ബഫർ സോൺ ചർച്ചയായില്ല

Aswathi Kottiyoor
WordPress Image Lightbox