26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഓ​ണത്തിന് പൂട്ടില്ല; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

ഓ​ണത്തിന് പൂട്ടില്ല; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

നി​ല​വി​ലെ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​ത് സ​ർ​ക്കാ​ർ. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി. പ​ക​രം ആ​യി​ര​ത്തി​ൽ എ​ത്ര രോ​ഗി​ക​ൾ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​നി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ. നി​യ​മ​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച​ത്തെ ലോ​ക്ഡൗ​ണ്‍ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി. ഞാ​യ​ർ മാ​ത്രം അ​ട​ച്ചി​ടും. ഓ​ഗ​സ്റ്റ് 15, ഓ​ണ​ത്തി​ന്‍റെ അ​വി​ട്ടം നാ​ൾ എ​ന്നീ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ഡൗ​ണ്‍ ഉ​ണ്ടാ​വി​ല്ല. ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ ആ​റു ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കും.

രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ക​ട​ക​ൾ തു​റ​ക്കാ​നാ​കും. ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രും സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രും ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും എ​ടു​ത്ത​വ​രാ​കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. അ​ല്ലെ​ങ്കി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും കോ​വി​ഡ് വ​ന്നു പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​വ​രാ​ക​ണം.

ക​ല്യാ​ണ​ത്തി​നും മ​ര​ണ​ത്തി​നും 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ​രാ​മ​വ​ധി 40 പേ​ർ​ക്ക് സം​ബ​ന്ധി​ക്കാ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ ഉ​ട​നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാനായിരുന്ന പി വി ഹരിദാസൻ [63] നിര്യാതനായി*

Aswathi Kottiyoor

സംസ്ഥാനത്ത് 5 പുതിയ പദ്ധതി ; വനിതാദിനത്തിൽ തുടക്കം

Aswathi Kottiyoor

വോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം;മാസ്‌ക് നല്‍കുന്ന സുരക്ഷ പരമപ്രധാനം………..

Aswathi Kottiyoor
WordPress Image Lightbox