34.7 C
Iritty, IN
May 17, 2024
  • Home
  • Delhi
  • അപകീര്‍ത്തി കേസിലെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും
Delhi Kerala

അപകീര്‍ത്തി കേസിലെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും

അപകീര്‍ത്തി കേസിലെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷന്‍സ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന പാറ്റ്‌ന കോടതി നിര്‍ദ്ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ബീഹാര്‍ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും.

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ഭരണഘടനാ കോടതിയെ സമീപിക്കുക എന്ന മാര്‍ഗം രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാഹുല്‍ ഗാന്ധി ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കും. തന്റെ ശിക്ഷ സസ്പെന്റ് ചെയ്യണമെന്ന ആവശ്യമാണ് അദ്ദേഹം അറിയിക്കുക.

കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നല്‍കി. തുടര്‍ന്ന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്.

Related posts

കേന്ദ്രസർക്കാർ അനാസ്ഥ : രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്‌

Aswathi Kottiyoor

റേ​ഷ​ന്‍ കാ​ര്‍​ഡ് ബാ​ര്‍​കോ​ഡ് സ്‌​കാ​നിം​ഗ് സം​വി​ധാ​നം ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox