27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; കൂ​പ്പ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി
kannur

ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; കൂ​പ്പ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൂ​പ്പ​ണ്‍ വി​ത​ര​ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖാ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ല്പ​ന​ക​ള്‍ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ഖാ​ദി​യു​ടെ​കൂ​ടി മേ​ള​യാ​ക്കി മാ​റ്റ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന ഖാ​ദി വ്യ​വ​സാ​യ ബോ​ര്‍​ഡ് പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഖാ​ദി ഓ​ണം മേ​ള​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്. ഓ​ണ​ത്തി​ന് പ​ര​മാ​വ​ധി ഖാ​ദി, കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങു​ക​യും കു​ടും​ബ​ക്കാ​ര്‍​ക്കും മ​റ്റും പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കും വാ​ങ്ങി ന​ല്‍​കു​ക​യും ചെ​യ്യ​ണ​മെ​ന്ന​താ​ണ് കാ​മ്പ​യി​നി​ലൂ​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന സ​ന്ദേ​ശം.
കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു​ള്ള 500, 1000 രൂ​പ​യു​ടെ കൂ​പ്പ​ണു​ക​ള്‍ നാ​ളെ മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം ജി​ല്ലാ​ത​ല ഖാ​ദി മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. മേ​ള​യി​ല്‍ വി​വി​ധ​യി​നം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 5000 രൂ​പ​യു​ടെ കി​റ്റ് 2999 രൂ​പ​യ്ക്കാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ബെ​ഡ്ഷീ​റ്റ്, ഷ​ര്‍​ട്ട്പീ​സ്, ചു​രി​ദാ​ര്‍ മെ​റ്റീ​രി​യ​ല്‍, തോ​ര്‍​ത്ത്, ക​ള​ര്‍​മു​ണ്ട്, തേ​ന്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. ഓ​ണ​ക്കാ​ല​ത്ത് 30 ശ​ത​മാ​നം റി​ബേ​റ്റും ല​ഭ്യ​മാ​ക്കും.
ക​ണ്ണൂ​ര്‍ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌​ട​ര്‍ മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍, പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ടി.​സി. മാ​ധ​വ​ന്‍ ന​മ്പൂ​തി​രി, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍​മാ​രാ​യ ഐ.​കെ. അ​ജി​ത്കു​മാ​ര്‍, കെ.​വി. രാ​ജേ​ഷ്, വി​ല്ലേ​ജ് ഇ​ന്‍​ഡ​സ്ട്രീ​സ് ഓ​ഫീ​സ​ര്‍ കെ.​വി. ഫാ​റൂ​ഖ്, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് വി​നോ​ദ് കു​മാ​ര്‍, വി.​ഷി​ബു, ദീ​പേ​ഷ് നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജി​ല്ല​യി​ൽ പോ​ലീ​സ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്.

Aswathi Kottiyoor

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox