• Home
  • kannur
  • ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ൽ സി​എ​ൻ​ജി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം നാ​ളെ
kannur

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ൽ സി​എ​ൻ​ജി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ര്‍: കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് വ​കു​പ്പ് ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം മു​ന്‍​നി​ര്‍​ത്തി ഐ​ഒ​എ​ജി​യു​മാ​യി ചേ​ര്‍​ന്ന് സ്ഥാ​പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് (പ്ര​കൃ​തി​വാ​ത​കം) ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ൽ ഒ​രു​ക്കി​യ പ്ര​കൃ​തി​വാ​ത​ക ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ (സി​എ​ൻ​ജി) നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​ൺ​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ജ​യി​ൽ മേ​ധാ​വി, ഐ​ഒ​സി, ഗെ​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.
ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് മു​ന്നി​ലെ ദേ​ശീ​യ​പാ​ത​യ്ക്ക് എ​തി​ര്‍​വ​ശ​മു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​ണ് കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നാ​യു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.
ഇ​തി​നാ​യി കം​പ്ര​സ​ര്‍, ഡി​സ്‌​പെ​ന്‍​സ​ര്‍, കേ​യ്‌​സ് കെ​യ്ഡ് എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് വി​ല 102 രൂ​പ ക​ഴി​ഞ്ഞ സ്ഥാ​ന​ത്ത് ഒ​രു കി​ലോ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് 63 രൂ​പ​യ്ക്ക് ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നൊ​പ്പം പ്ര​കൃ​തി​ക്ക് ദോ​ഷം കു​റ​വാ​ണ് എ​ന്ന​തും പ്ര​കൃ​തി​വാ​ത​ക​ത്തെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ണീ​യ​മാ​ക്കു​ന്നു. വാ​ഹ​ന മെ​യി​ന്‍റ​ന​ന്‍​സും കു​റ​വാ​യി​രി​ക്കും.
നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ലോ​റി​യി​ല്‍ വ​ലി​യ ടാ​ങ്ക​റി​ലാ​ണ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ ഗ്യാ​സ് എ​ത്തി​ക്കു​ക. ക​ണ്ണൂ​രി​ല്‍ ഡി​പ്പോ സ്ഥാ​പി​ക്കു​ന്ന​തോ​ടെ പി​ന്നീ​ട് ഇ​വി​ടെ​നി​ന്നു​ത​ന്നെ വാ​ത​കം എ​ത്തി​ക്കാ​നാ​കും. ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ നേ​രി​ട്ട് പൈ​പ്പ് ലൈ​ന്‍ വ​ഴി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് ല​ഭ്യ​മാ​കും.
ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളും അ​തി​നു​പി​ന്നാ​ലെ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​ത് ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ജോ​ലി​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഒ​രു കി​ലോ ഗ്യാ​സി​ന് നി​ശ്ചി​ത രൂ​പ എ​ന്ന നി​ര​ക്കി​ല്‍ ജ​യി​ല്‍ വ​കു​പ്പി​ന് ഐ​ഒ​എ​ജി​യി​ൽ​നി​ന്ന് ക​മ്മീ​ഷ​നാ​ണ് ല​ഭി​ക്കു​ക.

Related posts

ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം

Aswathi Kottiyoor

*ഗാന്ധി ജയന്തി മാസാചരണം : പേരാവൂരിൽ 152 വിമുക്തിദീപങ്ങൾ തെളിയിക്കുന്നു*

Aswathi Kottiyoor

പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ർ 48 മണിക്കൂർ പ​ണി​മു​ട​ക്കും

Aswathi Kottiyoor
WordPress Image Lightbox