21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ; 200 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ; 200 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​രു​ടെ ഒ​ന്പ​ത് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 200 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.
വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​തേ​രി മേ​ഖ​ല​യി​ല്‍ 19.73 ഹെ​ക്‌​ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഭൂ​വു​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
വ​ര്‍​ഷ​ങ്ങ​ളാ​യി ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച ഭൂ​വു​ട​മ​ക​ള്‍ ഭൂ​മി​യി​ല്‍ പ്ര​വേ​ശി​ക്കാ​നോ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നോ സാ​ധി​ക്കാ​തെ വ​ലി​യ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
സ​മ്മ​ർ​ദം ശ​ക്ത​മാ​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ കി​ന്‍​ഫ്ര വാ​യ്പ ല​ഭ്യ​മാ​ക്കി ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി.
എ​ന്നാ​ല്‍ ഇ​ത്ര​യും വ​ലി​യ തു​ക വാ​യ്പ​യാ​യി ല​ഭ്യ​മാ​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വീ​ണ്ടും നീ​ണ്ടു​പോ​യി. ഇ​തോ​ടെ പ്ര​തി​ഫ​ലം ന​ല്‍​കി ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​ത് സാ​ധി​ക്കാ​തെ വ​ന്നു. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​യു​ട​ന്‍ വി​ഷ​യം സ്ഥ​ലം എം​എ​ല്‍​എ കെ.​കെ. ശൈ​ല​ജ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ഇ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക ധ​ന​വ​കു​പ്പ് പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചു​ന​ല്‍​കി​യ​ത്. ഇ​തോ​ടെ ഒ​മ്പ​ത് വ​ര്‍​ഷ​ത്തോ​ള​മാ​യി പ്ര​ദേ​ശ​ത്തെ 90 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന ദു​രി​ത​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്.

Related posts

സെന്‍ട്രല്‍ പോലീസ് കാന്‍റ്റീന്‍ ഓണം ഫെയര്‍ ഉത്ഘാടനം ചെയ്തു

Aswathi Kottiyoor

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും; ജില്ലാ കലക്ടര്‍

Aswathi Kottiyoor

‘കോ​വി​ഡ് തീ​വ്രവ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം’

Aswathi Kottiyoor
WordPress Image Lightbox