21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം; ഉ​ദ്ഘാ​ട​നം നാ​ളെ
kannur

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം; ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. 6000 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​ന്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ലി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ടാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും. കെ.​സു​ധാ​ക​ര​ന്‍ എം​പി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ടി ​വി സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ആ​രം​ഭി​ച്ച​ത്. 6000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ത്തി​നാ​യി 1500 ലി​റ്റ​ര്‍ മ​തി​യാ​കും. പൈ​പ്പ് വ​ഴി​യാ​ണ് കോ​വി​ഡ് വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ എ​ത്തി​ക്കു​ക.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തോ​ടെ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത​ക്കു​റ​വ് നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തും കെ​യ​ര്‍ ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യും ചേ​ര്‍​ന്ന് ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് സ്ഥാ​പി​ക്കു​ന്നതി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കെ​യ​ര്‍ ഇ​ന്ത്യ​യാ​ണ് ടാ​ങ്ക് സം​ഭാ​വ​ന ചെ​യ്ത​ത്. ടാ​ങ്കി​ന് ചു​റ്റി​ലു​മു​ള്ള ഇ​രു​മ്പ് വേ​ലി​ക്കും മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്.
ഇ​തി​നു പു​റ​മെ, 500 ലി​റ്റ​ര്‍ പെ​ര്‍ മി​നി​റ്റ് (എ​ല്‍​പി​എം) ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ ജ​ന​റേ​റ്റ​റി​ന്‍റെ നി​ര്‍​മാ​ണ​വും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബി​പി​സി​എ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് നി​ര്‍​മി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ചു സം​സ്‌​ക​രി​ച്ച ശേ​ഷം 98 ശ​ത​മാ​നം ശു​ദ്ധ​മാ​യ ഓ​ക്‌​സി​ജ​നാ​ണ് പ്ലാ​ന്‍റി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ക.

Related posts

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 117 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox