23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍50,000 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും
kannur

ജി​ല്ല​യി​ല്‍50,000 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി 50,000 വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ഇ​തി​ല്‍ 25,000 ഡോ​സു​ക​ള്‍ വീ​തം ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യും.
ഇ​വ​യി​ല്‍ 5000 വീ​തം ഓ​ണ്‍​ലൈ​നാ​യും ബാ​ക്കി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യു​മാ​ണ് ന​ല്‍​കു​ക. ഒ​ന്നാം ഡോ​സ് ല​ഭി​ച്ച് കൂ​ടു​ത​ല്‍ ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ഇ​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ല്‍ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യും നി​ല​വി​ല്‍ എ​ത്ര ശ​ത​മാ​നം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ല​ഭി​ച്ചു​വെ​ന്ന​തും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഒ​ന്നാം ഡോ​സ് വി​ത​ര​ണം.
സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ ഇ​ട​പെ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍​ക്കും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, ഓ​ട്ടോ​റി​ക്ഷാ – ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍, ക​ച്ച​വ​ട​ക്കാ​ര്‍, ബാ​ര്‍​ബ​ര്‍​മാ​ര്‍, ടെ​യ്‌​ല​ര്‍​മാ​ര്‍, സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​ര്‍, സ്വ​യം തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍,മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, നി​ര്‍​മാ​ണ- അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍, പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രെ​യാ​ണ് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലു​ള്‍​പ്പെ​ടു​ത്തു​ക.
പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍, പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ള്‍, വി​ദേ​ശ​ത്ത് പോ​കേ​ണ്ട​വ​ര്‍ എ​ന്നി​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കും. മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ളു​ക​ളെ നി​ശ്ച​യി​ക്കു​മ്പോ​ള്‍ യാ​തൊ​രു വി​ധ വി​വേ​ച​ന​വും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി വാ​ക്സി​ന്‍ ന​ല്‍​കേ​ണ്ട​വ​രു​ടെ വാ​ര്‍​ഡ്ത​ല മു​ന്‍​ഗ​ണ​നാ പ​ട്ടി​ക അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്ക​ണം.
ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​ടെ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​വ​രു​ടെ അ​യ​ല്‍​വീ​ടു​ക​ളി​ലു​ള്ള​വ​രെ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. രോ​ഗ​ബാ​ധ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തി വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.

Related posts

ഇനി കശുവണ്ടിയും പെറുക്കണം ; കശുവണ്ടി പെറുക്കാനായി മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

Aswathi Kottiyoor

ജില്ലയില്‍ 628 പേര്‍ക്ക് കൂടി കൊവിഡ്; 618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂരില്‍ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു…

Aswathi Kottiyoor
WordPress Image Lightbox