25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,
kannur

കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,

ക​ണ്ണൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ‍​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 90.14 വി​ജ​യ​ശ​ത​മാ​നം. 156 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 30, 013 പേ​രാ​ണ് ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 27, 053 പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. 4, 053 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു.
ഓ​പ്പ​ൺ സ്കൂ​ളി​ൽ 2265 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1341 പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. 59.21 ആ​ണ് വി​ജ​യ ശ​ത​മാ​നം. 16 പേ​ർ​ക്കാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ച​ത്.
ജി​ല്ല​യി​ൽ നാ​ല് സ്കൂ​ളു​ക​ളാ​ണ് നൂ​റു​മേ​നി ക​ര​സ്ഥ​മാ​ക്കി​യ​ത്. പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ്, പ​രി​യാ​രം കാ​ര​ക്കു​ണ്ട് ഡോ​ൺ​ബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് എ​ച്ച്എ​സ്എ​സ്, വ​ള​പ​ട്ട​ണം മു​സ്‌​ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​ച്ച്എ​സ്എ​സ്, പ​ഴ​യ​ങ്ങാ​ടി വാ​ദി​ഹു​ദ എ​ച്ച്എ​സ്എ​സ്. ഇ​തി​ൽ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 118 പേ​രും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​ത നേ​ടി.
വി​എ​ച്ച്എ​സ്‌​ഇ​യി​ൽ 948 പേ​ർ പ​രീ​ക്ഷ‍​യെ​ഴു​തി​യ​തി​ൽ 687 പേ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. 72.47 ആ​ണ് വി​ജ​യ​ശ​ത​മാ​നം. കെ​കെ​എ​ൻ​പി​എം ഗ​വ.​വി​എ​ച്ച്എ​സ്എ​സ്, ഗ​വ. വി​എ​ച്ച്എ​സ്എ​സ് പു​ളി​ങ്ങോം എ​ന്നി​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ. കെ​കെ​എ​ൻ പി​എം ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ 65 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 60 പേ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. 92.31 വി​ജ​യ​ശ​ത​മാ​നം. ഗ​വ. വി​എ​ച്ച്എ​സ്എ​സ് പു​ളി​ങ്ങോ​ത്ത് 56 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 52 പേ​ർ വി​ജ​യി​ച്ചു. 92.86 ആ​ണ് വി​ജ​യ​ശ​ത​മാ​നം. ജി​ആ​ർ​എ​ഫ്ടി വി​എ​ച്ച്എ​സ് എ​സ് അ​ഴീ​ക്ക​ലാ​ണ് വി​ജ​യ​ത​മാ​ന​ത്തി​ൽ പി​ന്നി​ൽ. ഇ​വി​ടെ 37 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ പ​ത്തു​പേ​ർ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. 27.03 ആ​ണ് വി​ജ​യ​ശ​ത​മാ​നം.

Related posts

വോട്ട് ചെയ്യാൻ പേര് ചേർക്കൽ ചൊവ്വാഴ്ച കൂടി……..

Aswathi Kottiyoor

ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
WordPress Image Lightbox