26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പരിസ്ഥിതി ലോല മേഖല: പുതുക്കിയ ഭേദഗതിനിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി വനംമന്ത്രി
kannur

പരിസ്ഥിതി ലോല മേഖല: പുതുക്കിയ ഭേദഗതിനിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി വനംമന്ത്രി

ഇ​രി​ട്ടി: വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും വ്യാ​പാ​ര-​വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള​ത്തി​ന്‍റെ ശ​ക്ത​മാ​യ നി​ല​പാ​ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ജ​പ്പെ​ടു​ത്തി​യ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രു​ക​യും ഇ​ത്ത​രം സോ​ണി​ൽ​നി​ന്ന് ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും സ​ർ​ക്കാ​ർ- അ​ർ​ധ​സ​ർ​ക്കാ​ർ- പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ആ​റ​ളം, കൊ​ട്ടി​യൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 14 വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പു​തു​ക്കി​യ ഭൂ​പ​ട​ത്തോ​ടു​കൂ​ടി​യ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ 22.34 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 12.9 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ 12.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യും കു​റ​ച്ച ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ളം സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ ഭൂ​പ​ട​ത്തോ​ടു​കൂ​ടി​യ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ ശ്ര​മ​ങ്ങ​ളും ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

Aswathi Kottiyoor

ഓപ്പറേഷന്‍ പി ഹണ്ട്; റെയിഡില്‍ നിരവധി പേര്‍ കുടുങ്ങി.

Aswathi Kottiyoor
WordPress Image Lightbox