പേരാവൂര്‍ : ചേമ്പര്‍ ഓഫ് പേരാവൂര്‍ കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനം നല്കി.മുന്നറിയിപ്പ് നല്കാതെ വൈദ്യുതി വിതരണം മണിക്കൂറുകളോളം നിര്‍ത്തിവെക്കുന്നത് പേരാവൂരിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ചെമ്പര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു.വൈദ്യുതി ആശ്രയിച്ച് ഉപജീവനം നടത്തുന്ന കൂള്‍ബാര്‍, ഹോട്ടല്‍, വ്യവസായ സ്ഥാപനങ്ങള്‍, ഇലക്ട്രിക്കല്‍,ഇലക്ട്രാണിക് & മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍, അരവ് കേന്ദ്രം, മില്ലുകള്‍, പ്രിന്റിംഗ് പ്രസ്, അലൂമിനിയം ഫാബ്രിക്കേഷന്‍,വുഡ് വര്‍ക്‌സ്, ബാര്‍ബര്‍ & ബ്യൂട്ടീഷന്‍ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ അടിക്കടി വൈദ്യുതി മുടങ്ങുന്നത് മൂലം പ്രതിസന്ധിയിലാണ്.അത്യാവശ്യ ഘട്ടങ്ങളിലും മറ്റും വിതരണം നിര്‍ത്തിവെക്കുന്നത് സാധാരണമാണ്. എന്നാല്‍,ദിവസവും മണിക്കൂറുകള്‍ ഇടവിട്ട് വൈദ്യുതി വിതരണം ഓഫാക്കിയിടുന്നത് ഒഴിവാക്കണം.അടിയന്തര ഘട്ടങ്ങളിലൊഴികെ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിര്‍ത്തുന്നത് ഒഴിവാക്കണമെന്നും വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചേമ്പര്‍ സെക്രട്ടറി വി. കെ. വിനേശന്‍,ട്രഷറര്‍ എന്‍. പി. പ്രമോദ്,വിനോദ് റോണക്‌സ് എന്നിവരാണ് നിവേദനം നല്‍കിയത്.
previous post