• Home
  • kannur
  • 32 മത് ഒളിമ്പിക്സിന് 32 കിലോമീറ്റര്‍ മാരത്തോണ്‍ നടത്തി കണ്ണൂര്‍ സിറ്റി പോലീസ്.
kannur

32 മത് ഒളിമ്പിക്സിന് 32 കിലോമീറ്റര്‍ മാരത്തോണ്‍ നടത്തി കണ്ണൂര്‍ സിറ്റി പോലീസ്.

കണ്ണൂര്‍: ഒളിമ്പിക്സിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് 32 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടവും സൈകിളിങ്ഉം നടത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ ആണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ഡിസ്ട്രിക്ട് പോലീസ് ഹെഡ് ക്വാര്‍ട്ടേര്‍സ് സ്പോര്‍ട്ട്സ് താരങ്ങളായ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ മരിയ ജോസ്, അസ്സി. സബ്ബ് ഇന്‍സ്പെക്ടര്‍ സത്യന്‍ തുടങ്ങിയവരും മാരത്തോണില്‍ പങ്കെടുത്തു. മരിയ ജോസ് മാരത്തോണ്‍ ഇനത്തിലും, സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS, സത്യന്‍ തുടങ്ങിയവര്‍ സൈക്കിളിലുമായാണ് 32 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. സിറ്റി പോലീസ് കമ്മീഷണറുടെ ക്യാംപ് ഓഫീസ്സില്‍ നിന്നും ആരംഭിച്ച് മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പ്പാലം വരെയും തിരിച്ചും ഉള്ള 32 കിലോമീറ്റര്‍ ഓടിയും സൈക്കിള്‍ ഓടിച്ചുമാണ് പോലീസ് സ്പോര്‍ട്ട്സ് താരങ്ങള്‍ ഒളിമ്പിക്സിനെ നെഞ്ചേറ്റിയത്. ഇന്ന് വെളുപ്പിന് 4.30 ആരംഭിച്ച മാരത്തോണ്‍ 7.30 അവസാനിച്ചു. മരിയ ജോസ് കേരളാ പോലീസിലെ നിലവിലെ മാരത്തോണ്‍ ചാംപ്യന്‍ ആണ്.

Related posts

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

Aswathi Kottiyoor

ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി സി​പി​എ​മ്മി​ന് ബ​ന്ധ​മി​ല്ല: എം.​വി. ജ​യ​രാ​ജ​ൻ

Aswathi Kottiyoor

‘സ്വസ്ഥം’ കുടുംബ തർക്കപരിഹാര കേന്ദ്രം തുറന്നു

Aswathi Kottiyoor
WordPress Image Lightbox