21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
kannur

ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗം ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക​ഭി​മാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ​ള്ളി​ക്കു​ന്നി​ല്‍ ജി​ല്ലാ ടി​ബി ആ​ൻ​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ടി​ബി, എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യാ​ണ് ജി​ല്ലാ ടി​ബി ആ​ൻ​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ടി​ബി സെ​ന്‍റ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ ജെ​പി​എ​ച്ച്എ​ന്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
ക്ഷ​യ​രോ​ഗ-​നെ​ഞ്ച് രോ​ഗ പ​രി​ശോ​ധ​ന ഒ​പി വി​ഭാ​ഗം, എ​ക്സ് റേ, ​ലാ​ബോ​റ​ട്ട​റി, ഇ​സി​ജി സൗ​ക​ര്യ​ങ്ങ​ള്‍, സൗ​ജ​ന്യ ടി​ബി മോ​ളി​ക്യു​ലാ​ര്‍ പ​രി​ശോ​ധ​ന, എ​ന്‍​ടി​ഇ​പി, എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി സേ​വ​ന​ങ്ങ​ള്‍, പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ജി​ല്ല​യി​ലെ 16 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ചേ​ര്‍​ന്ന് സ്റ്റെ​പ് സെ​ന്‍റ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
സെ​ന്‍​ട്ര​ല്‍ ടി​ബി ഡി​വി​ഷ​ന്‍ ന​ല്‍​കി​യ ഡി​ജി​റ്റ​ല്‍ എ​ക്സ്റേ മെ​ഷീ​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ന​വീ​ക​രി​ച്ച ടി​ബി ആ​ൻ​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ടി​ബി ട്രൈ​ബ​ല്‍ ന്യൂ​ട്രി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗ​ഡെ പ​ങ്കെ​ടു​ത്തു. പ​ള്ളി​ക്കു​ന്നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി. ​ഇ​ന്ദി​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. സു​രേ​ഷ് ബാ​ബു, ദേ​ശീ​യ ആ​രോ​ഗ്യദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​കെ. ഷാ​ജ്, ജി​ല്ലാ ടി​ബി ആ​ൻ​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി. അ​ശ്വി​ന്‍, വി.​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

Related posts

പാചക വാതകം ഇനി പൈപ്പ് വഴി

Aswathi Kottiyoor

ജ​യി​ലു​ക​ൾ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ കേ​ന്ദ്ര​ങ്ങ​ൾ: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിജയകരമായി അക്ഷരമുറ്റം പദ്ധതി

Aswathi Kottiyoor
WordPress Image Lightbox