24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ജ​ന​ന ര​ജി​സ്റ്റ​റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി
kannur

ജ​ന​ന ര​ജി​സ്റ്റ​റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി

ക​ണ്ണൂ​ർ: ജ​ന​ന ര​ജി​സ്റ്റ​റി​ല്‍ ഇ​നി​യും പേ​ര് ചേ​ര്‍​ക്കാ​ത്ത​വ​ര്‍​ക്ക് പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​ഞ്ചു കൊ​ല്ല​ത്തേ​ക്ക് നീ​ട്ടി​ക്കൊ​ണ്ട് കേ​ര​ള ജ​ന​ന-​മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു. കു​ട്ടി​യു​ടെ പേ​ര് ചേ​ര്‍​ക്കാ​തെ ന​ട​ത്തു​ന്ന ജ​ന​ന ര​ജി​സ്‌​ട്രേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി മു​ത​ല്‍ ഒ​രു കൊ​ല്ല​ത്തി​ന​കം കു​ട്ടി​യു​ടെ പേ​ര് ചേ​ര്‍​ക്ക​ണ​മെ​ന്നും അ​തി​ന് ക​ഴി​യാ​ത്ത​വ​രി​ല്‍ നി​ന്ന് അ​ഞ്ച് രൂ​പ ലേ​റ്റ് ഫീ​സ് ഈ​ടാ​ക്കി ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി മു​ത​ല്‍ 15 വ​ര്‍​ഷ​ത്തി​ന​കം പേ​ര് ചേ​ര്‍​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വ്യ​വ​സ്ഥ.
ഈ ​വ്യ​വ​സ്ഥ​യ​നു​സ​രി​ച്ചു​ള്ള സ​മ​യ​പ​രി​ധി ഈ ​വ​ര്‍​ഷം ജൂ​ണ്‍ 22ന് ​അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തിലാ​ണ് സ​മ​യം നീ​ട്ടി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്. ഇ​നി​യും ജ​ന​ന ര​ജി​സ്റ്റ​റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ത്ത​വ​ര്‍ അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ത്ത​ര​മൊ​രു ഇ​ള​വ് ഇ​നി ഉ​ണ്ടാ​കു​ന്ന​ത​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
പ​ഠ​നം, പാ​സ്‌​പോ​ര്‍​ട്ട് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പേ​രൊ​ടു​കൂ​ടി​യ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധമു​ള്ള​തി​നാ​ല്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ത്ത​വ​ര്‍ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെടു​ത്ത​ണം. cr.lsgker ala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

Related posts

രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ന്‍ സ​മ​ഗ്ര പ​ദ്ധ​തി : മ​ന്ത്രി

Aswathi Kottiyoor

ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox