24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം
kannur

രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം

രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഹോട്ടൽ റോയൽ ഒമാർ സിൽ വെച്ച് ജില്ലാ പ്രസിഡൻ്റ് പ്രദീപ് കുമാർ, കെ.പി യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  പി.പി ദിവ്യ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അനീസ് .പി .വി സ്വാഗതം പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് വിജയകുമാർ സി മുഖ്യാതിഥിയായിരുന്നു.സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം എ മുഖ്യ പ്രഭാഷണവും’ സംസ്ഥാന ട്രഷറർ നസീം.ടി.കെ പ്രഭാഷണവും നടത്തി. മൂന്നാം തവണയും കേരളത്തിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്ത പാപ്പിനിശ്ശേരി പഞ്ചായത്തിന് ഉപഹാരം നൽകി പഞ്ചായത്ത് പ്രസിഡൻ്റ് എ.വി സുശീല ഉപഹാരം ഏറ്റുവാങ്ങി. റെൻസ് ഫെഡ് ബിൽഡിംഗ് റൂൾ ബുക്ക് കമ്മറ്റി അംഗങ്ങളായ സി.ചാത്തുണ്ണി, അബ്ദുൾ മുനീർ, വിജയകുമാർ സി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.സംസ്ഥാന ബിൽഡിംഗ് റൂൾ കമ്മറ്റി ചെയർമാൻ സി.ചാത്തുണ്ണി.കൺവീനർ അബ്ദുൾ മുനീർ എന്നിവർ ബിൽഡിംഗ് റൂൾ ക്ലാസ് കൈകാര്യം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഇ അനിൽകുമാർ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ജയകുമാർ കെ ,എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ സ്മിത എം.പി യോഗത്തിൽ നന്ദി പറഞ്ഞു.

Related posts

എ​ന്‍റെ ജി​ല്ലാ മൊ​ബൈ​ൽ ആ​പ്പ് ഇ​നി ഐ​ഫോ​ണി​ലും

ക​ള​രി​പ്പ​യ​റ്റ് അ​ക്കാ​ദ​മി​യു​മാ​യി ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

ജയിൽ അന്തേവാസികൾക്കായി മാനസികാരോഗ്യ പരിപാടി തുടങ്ങി………..

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox