21.6 C
Iritty, IN
February 24, 2024
  • Home
  • kannur
  • സി​റ്റി റോ​ഡ് പ​ദ്ധ​തി : ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് റോ​ഡു​ക​ള്‍ വി​ക​സി​പ്പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍
kannur

സി​റ്റി റോ​ഡ് പ​ദ്ധ​തി : ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് റോ​ഡു​ക​ള്‍ വി​ക​സി​പ്പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന സി​റ്റി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍.

ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന 738 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ല്‍ ആ​കെ​യു​ള്ള 11 റോ​ഡു​ക​ളി​ല്‍ ഏ​ഴ് റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കും. ഇ​തി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന നാ​ല് റോ​ഡു​ക​ളി​ലെ ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​റോ​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത് കൈ​മാ​റും.

ബാ​ക്കി​യു​ള്ള നാ​ല് റോ​ഡു​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് താ​മ​സി​യാ​തെ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. റോ​ഡി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് 337 കോ​ടി രൂ​പ​യും റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 401 കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ബി​എ​ഫ്ഒ​ടി (ഡി​സൈ​ന്‍ ബി​ല്‍​ഡ് ഫി​നാ​ന്‍​സ് ഓ​പ്പ​റേ​റ്റ് ആ​ൻ​ഡ് ട്രാ​ന്‍​സ്ഫ​ര്‍) മാ​തൃ​ക​യി​ല്‍ മൂ​ന്ന് വ​ര്‍​ഷ​ത്തി​ന​കം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും. 15 കൊ​ല്ല​ത്തേ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. കാ​ൾ​ടെ​ക്‌​സ് ഫ്ലൈ​ഓ​വ​റും മേ​ലെ ചൊ​വ്വ അ​ടി​പ്പാ​ത​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​താ​ണ് സി​റ്റി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി.

റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, എം​എ​ല്‍​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​വി. സു​മേ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന, ഡി​ഡി​സി സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ്, കെ​ആ​ര്‍​എ​ഫ്ബി പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​ദേ​വേ​ഷ്, അ​സി.​പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ എ​ന്‍. മു​ഹ​മ്മ​ദ് സി​നാ​ന്‍, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയില്‍ 926 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ര​ണ്ട് ദേ​ശീ​യ അ​വാ​ർ​ഡ് തി​ള​ക്കം

Aswathi Kottiyoor

തദ്ദേശസ്ഥാപനങ്ങൾ വിഭവാധിഷ്‌ഠിത ആസൂത്രണത്തിൽ കേന്ദ്രീകരിക്കണം: തോമസ്‌ ഐസക്‌

Aswathi Kottiyoor
WordPress Image Lightbox