25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • കോളയാട് ആര്യപ്പറമ്പിൽ ജാർഖണ്ഡ്’സ്വദേശിനി ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Peravoor

കോളയാട് ആര്യപ്പറമ്പിൽ ജാർഖണ്ഡ്’സ്വദേശിനി ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പേരാവൂർ : കോളയാട് ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി തൊഴിലിടത്തിന് സമീപത്തെ റൂമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു .
ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മമ്തകുമാരിയെയാണ് ( 20 ) ആര്യപ്പറമ്പ് സെയ്ന്റ് മേരീസ് എസ്റ്റേറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് . മമതയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നിച്ചു കഴിയുന്ന സിക്കന്തറെന്ന യുവാവിനെയും സിക്കന്തറിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റ ഡിയിലെടുത്തത് . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .

Related posts

മരം കടപുഴകി വീണ് വീട് തകർന്നു

Aswathi Kottiyoor

ദേശീയ കരിദിനാചരണം ; പേരാവൂരില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Aswathi Kottiyoor

കോവിഡ് വ്യാപനം: കൂടുതൽ ടെസ്റ്റ് നടന്നത് പേരാവൂരിൽ, കുറവ് കൊട്ടിയൂരിൽ…………

Aswathi Kottiyoor
WordPress Image Lightbox