മഞ്ഞളാംപുറം : ഡല്‍ഹി അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുതകര്‍ത്ത കിരാത നടപടിക്കെതിരെ കെ.സി.വൈ.എം മഞ്ഞളാംപുറം യുണിറ്റിൻ്റെ നേതൃത്വത്തിൽ കുരിശ് സംരക്ഷണ പ്രതിജ്ജ സംഘടിപ്പിച്ചു രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരം തകർക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമത്തിൻ്റെ തെളിവാണ് ദക്ഷിണ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൂർണമായും പൊളിച്ചുനീക്കിയ നടപടി എന്ന് ഇടവക വികാരി ഫാ. ജോസഫ് കുരീക്കാട്ടിൽ കുറ്റപ്പെടുത്തി.
എല്ലാവിധ സര്‍ക്കാര്‍ അംഗീകൃത രേഖകളോടുംകൂടി 1982 മുതല്‍ സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന ഭൂമിയാണ് പിന്നീട് ദേവാലയ നിര്‍മ്മിതിക്ക് ഇഷ്ടദാനമായി നല്‍കിയത്. കൈവശാവകാശ രേഖകളുള്ള ഭൂമിയില്‍ കയ്യേറി പള്ളി തകർത്ത ഉദ്യോഗസ്ഥ നടപടിയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ, യൂണിറ്റ് പ്രസിഡണ്ട് എബിൻ കുന്നത്ത് , അയറിൻ വാളുവെട്ടിക്കൽ ,ആവിഷ് മൂലയിൽ , റെയ്ബിൻ തെക്കുംപുറത്ത് , എന്നിവർ പങ്കെടുത്തു.