31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • മഞ്ഞിൽ പുതച്ച് പാലുകാച്ചിമല
Kelakam

മഞ്ഞിൽ പുതച്ച് പാലുകാച്ചിമല

കേ​ള​കം: കാ​ടും മ​ല​യും താ​ണ്ടി ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നേ​റ്റ​ത്തി​ലാ​ണ് കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ടൂ​റി​സം വി​ക​സ​ന സ​മി​തി​യും.

യാ​ത്ര​ക​ൾ​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ നി​ന്നാ​ണ് തു​ട​ക്കം.

കൊ​ട്ടി​യൂ​ർ വ​ന​ത്തി​ലെ വ​ൻ​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ലൂ​ടെ​യാ​ണ് ട്ര​ക്കി​ങ്. മൂ​ന്നു​കി​ലോ​മീ​റ്റ​ർ ക​യ​റി​യാ​ൽ പാ​ലു​കാ​ച്ചി​യി​ലെ​ത്താം. ഒ​ഴു​കി നീ​ങ്ങു​ന്ന മേ​ഘ​പാ​ളി​ക​ളും ഇ​ട​ക്കി​ടെ പൊ​ഴി​ഞ്ഞു​വീ​ഴു​ന്ന ന​നു​ത്ത മ​ഴ​ത്തു​ള്ളി​ക​ളും മൂ​ട​ൽ​മ​ഞ്ഞും ത​ണു​ത്ത കാ​റ്റു​മാ​ണ് സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2347 അ​ടി ഉ​യ​ര​ത്തി​ലാ​ണ് പാ​ലു​കാ​ച്ചി. കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത​മാ​യാ​ണ് പാ​ലു​കാ​ച്ചി ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പാ​ലു​കാ​ച്ചി ഇ​ക്കോ​ടൂ​റി​സം പ​രി​ധി​യി​ലെ മ​ല​ക​ളും പു​ഴ​ക​ളും വ​ന​ങ്ങ​ളും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കേ​ള​ക​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സാ​ധ്യ​ത​ക​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത് ഫാം ​ടൂ​റി​സം ന​ട​പ്പാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ക​ർ​ഷ​ക​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, വ​ള​ർ​ത്തു പ​ക്ഷി​ക​ൾ, വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ, ഫാം​ഹൗ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, മ​ല​ക​ൾ, വ്യൂ ​പോ​യി​ൻ​റ് , ട്ര​ക്കി​ങ്, പു​ഴ​ക​ൾ, പു​ഴ​യോ​രം, സ്വി​മ്മി​ങ്, ബോ​ട്ടിങ്, വ​ന​മേ​ഖ​ല, യോ​ഗ, ക​ള​രി, ക​ലാ​സം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കേ​ള​ക​ത്തെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ലെ കോ​ച്ചി​ക്കു​ളം, ക​രി​യം കാ​പ്പി​ലെ ചീ​രം​വേ​ലി​പ്പ​ടി ജ​ലാ​ശ​യം, കു​ണ്ടേ​രി​മു​ളം​കാ​ടു​ക​ൾ, ശാ​ന്തി​ഗി​രി​ക്ക് സ​മീ​പം സൂ​യി​സൈ​ഡ് പോ​യ​ൻ​റ് എ​ന്നി​വ​യും ആ​ക​ർ​ഷ​ക ബി​ന്ദു​ക്ക​ളാ​ണ്.

വ​യ​നാ​ടി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന 77.92 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ കേ​ള​കം പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​ണ്. 3470 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്ന, നി​ര​വ​ധി മ​ല​ക​ളും ര​ണ്ട് പു​ഴ​ക​ളും ഇ​രു​പ​തി​ല​ധി​കം തോ​ടു​ക​ളു​മു​ള്ള പ്ര​കൃ​തി ര​മ​ണീ​യ​വും ജൈ​വ​വൈ​വി​ധ്യം കൊ​ണ്ട് സ​മ്പ​ന്ന​വു​മാ​യ പ​ഞ്ചാ​യ​ത്തി​ന്റെ വ​ട​ക്ക് ആ​റ​ളം വ​ന്യ​മൃ​ഗ സ​ങ്കേ​ത​വും കി​ഴ​ക്ക് ഒ​രു​ഭാ​ഗം കൊ​ട്ടി​യൂ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റും തെ​ക്ക് വ​യ​നാ​ട് റി​സ​ർ​വ് ഫോ​റ​സ്റ്റും പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​തോ​ടൊ​പ്പം കാ​ല​ാവ​സ്ഥ വ്യ​തി​യാ​ന​വും വി​ല​ത്ത​ക​ർ​ച്ച​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു. ഈ​സാ​ഹ​ച​ര്യ​ത്തെ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​മെ​ന്ന നി​ല​യി​ൽ ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കേ​ള​ക​ത്ത് ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത​യും അ​തി​നാ​വ​ശ്യ​മാ​യ പ്ര​കൃ​തി, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്

ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ത്തി​ന്റെ​യും പ​ഞ്ചാ​യ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും അ​നു​ബ​ന്ധ​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ർ​ഷ​ക​രു​ടെ കൃ​ഷി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക, ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ​ത​ന്നെ ഹോം​സ്റ്റേ സൗ​ക​ര്യം ഒ​രു​ക്കി സ​ഞ്ചാ​രി​ക​ളെ താ​മ​സി​പ്പി​ക്കു​ക, ന​ല്ല​ഭ​ക്ഷ​ണം ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ​ത​ന്നെ വി​ശാ​ല​മാ​യ കു​ളം നി​ർ​മി​ച്ച് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്കു​ക​യും മീ​ൻ​പി​ടി​ക്കാ​നും തോ​ണി യാ​ത്ര ന​ട​ത്താ​നും അ​വ​സ​രം ഒ​രു​ക്കു​ക, പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള മു​ള​ങ്കാ​ടു​ക​ളും പു​ഴ​യോ​ര കാ​ഴ്ച​ക​ളും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തോ​ടൊ​പ്പം ക​യാ​ക്കി​ങ്, ഓ​ഫ്‌​റോ​ഡ് യാ​ത്ര, ആ​ന​മ​തി​ൽ യാ​ത്ര, മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളു​മു​ണ്ട്.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​ർ​ഷ​ക​രെ​യും കൃ​ഷി​യെ​യും കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​ന്റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്

Related posts

*പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു*

Aswathi Kottiyoor

ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും

Aswathi Kottiyoor

കൈ നിറയെ സമ്മാനങ്ങൾ നേടാൻ ഇനി ഒരു ദിവസം കൂടി ഓപ്പൺ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

Aswathi Kottiyoor
WordPress Image Lightbox