22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • വ്യാ​പാ​രി​ക​ളു​ടെ അ​തി​ജീ​വ​ന​ സ​മ​രം നാ​ളെ
kannur

വ്യാ​പാ​രി​ക​ളു​ടെ അ​തി​ജീ​വ​ന​ സ​മ​രം നാ​ളെ

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ക​ർ​ന്ന വ്യാ​പാ​ര മേ​ഖ​ല​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ ന​ട​പ്പാ​ക്കു​ക, മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​തി​ജീ​വ​ന സ​മ​രം നാ​ളെ ന​ട​ക്കും. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലു​മാ​ണ് സ​മ​രം. വ്യാ​പാ​രി​ക​ളെ കൂ​ടി ഉ​ൾ​കൊ​ള്ളു​ന്ന ന​യം സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന വി​ക​ല​മാ​യ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ​മി​തി ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എം. സു​ഗു​ണ​ൻ, കെ.​കെ. സ​ഹ​ദേ​വ​ൻ, കെ. ​എം. അ​ബ്‌​ദു​ൾ​ല​ത്തീ​ഫ്, പി. ​വി​ജ​യ​ൻ, കെ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​പി. പ്ര​മോ​ദ്, ഇ. ​സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ നാ​ലാ​യി​ര​ത്തോ​ളം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തും: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി

Aswathi Kottiyoor

കു​ട്ടി​ക​ളി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം: ഐ​എ​പി

Aswathi Kottiyoor
WordPress Image Lightbox