24 C
Iritty, IN
July 26, 2024
  • Home
  • kannur
  • ബ​ഫ​ർ​സോ​ൺ പ്ര​ശ്ന​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​ർ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണം
kannur

ബ​ഫ​ർ​സോ​ൺ പ്ര​ശ്ന​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​ർ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണം

ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​മെ​ന്നു പ​റ​ഞ്ഞ് ബ​ഫ​ർ​സോ​ൺ പ്ര​ശ്ന​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​ർ ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ൽ​പ്പെ​ട്ട ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു പോ​യാ​ൽ പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വും മ​ന​സി​ലാ​കും. ഏ​താ​ണ്ട് പ​ത്തു വ​ർ​ഷ​മാ​യി ഗൂ​ഡ​ല്ലൂ​ർ ബ​ഫ​ർ സോ​ണാ​യി​ട്ട്. സോ​ൺ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന് ഒ​ന്നു​മു​ത​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴാ​ക​ട്ടെ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, മ​സി​ന​ഗു​ഡി തു​ട​ങ്ങി​യ ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട താ​ലൂ​ക്കു​ക​ളെ​ല്ലാം ഈ ​ബ​ഫ​ർ​സോ​ണി​ന്‍റെ കീ​ഴി​ലാ​യി​ക്ക​ഴി​ഞ്ഞു.

അ​തു​കൊ​ണ്ടു​ത​ന്നെ ബ​ഫ​ർ സോ​ൺ എ​ന്ന​ത് കേ​ര​ള​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ന്‍റെ ക​ഴു​ത്തി​ലെ കു​രു​ക്കാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വും വേ​ണ്ട. അ​തി​നാ​ൽ ജാ​ഗ്ര​ത​യും ക​രു​ത​ലും വേ​ണം. സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണം. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ​തും നി​ല​വി​ൽ രാ​ജ്യ​ത്ത് വ​ന​വി​സ്തൃ​തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തു​മാ​യ കൊ​ച്ചു​കേ​ര​ള​ത്തെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തെ ചെ​റു​ക്കാ​ൻ ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മെ​ന്യേ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളു​ടെ​യും സ​ഹാ​യ​വും പി​ന്തു​ണ​യും തേ​ട​ണം. ഇ​തി​ന് മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്.

Related posts

‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും

Aswathi Kottiyoor

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം

Aswathi Kottiyoor

പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox