27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാരാന്ത്യ ലോക്‌ഡൗൺ തുടരും; കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾ; കടകൾക്ക് 8 മണി വരെ പ്രവർത്തിക്കാം
Kerala

വാരാന്ത്യ ലോക്‌ഡൗൺ തുടരും; കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾ; കടകൾക്ക് 8 മണി വരെ പ്രവർത്തിക്കാം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.

ഡി കാറ്റഗറിയിൽ ഒഴികെ മറ്റ് എ,ബി,സി സോണുകളിൽ കടകൾക്ക് 8 മണി വരെ പ്രവർത്തിക്കാം. എന്നാൽ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഡി കാറ്റഗറിയിൽ കടകൾ 7 മണി വരെ പ്രവർത്തിക്കാം.
ബാങ്കുകളിൽ തിങ്കൾ മുതൽ വെളളി വരെ ഇടപാടുകാർക്ക് പ്രവേശനമുണ്ടാകും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകൾ തുറക്കുക.

വാരാന്ത്യ ലോക്‌ഡൗൺ തുടരുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അലോകന യോഗത്തിൽ തീരുമാനമായി. എ,ബി.സി ക്യാറ്റഗറികളിലെ മൈക്രോ കണ്ടയിന്റമെന്റ് സോണുകൾ കളക്ടർമാർക്ക് തീരുമാനിച്ച് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാമെന്നും സർക്കാർ തീരുമാനമെടുത്തു. ടി പി ആർ മാനദണ്ഡം മുൻ നിശ്ചയിച്ച പ്രകാരം തുടരും.

Related posts

ഈ നമ്പര്‍ കയ്യിലുണ്ടോ? വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലും കിട്ടും.

Aswathi Kottiyoor

പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് 12 വരെ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം ഇന്നത്തേക്ക് നിർത്തി.*

Aswathi Kottiyoor

കേരളം 2022 ; വികസനവിരുദ്ധ സമരങ്ങൾ, പ്രശ്‌നങ്ങളുണ്ടാക്കി ഗവർണർ, അഴിമതി നിറഞ്ഞ ബിജെപി

Aswathi Kottiyoor
WordPress Image Lightbox