28.1 C
Iritty, IN
November 21, 2024
  • Home
  • kannur
  • ബാങ്കിലെ കടബാധ്യത വീട്ടിത്തരുമെന്നു വാഗ്ദാനം ; ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ്
kannur

ബാങ്കിലെ കടബാധ്യത വീട്ടിത്തരുമെന്നു വാഗ്ദാനം ; ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ്

ഇരിക്കൂർ : ബാങ്കിലെ കടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മുഴുവൻ കടങ്ങളും വീട്ടിത്തരുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആയിരക്കണക്കിന് ആളുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് . ഇരിക്കൂർ സിദ്ദീഖ് നഗറിൽ പ്രവർത്തിച്ച് വന്നിരുന്ന സെറിൻ ചാരിറ്റബിൾ ട്രസ്റ്റാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് . ഇതേ തട്ടിപ്പ് കേസിൽ കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് മൗലവിയുടെ നേതൃത്വത്തിൽ തന്നെയാണ് കണ്ണൂർ , കാസർകോട് , വയനാട് ജില്ലകളിലുള്ളവരെ സമർഥമായി കബളിപ്പിച്ച് പണം തട്ടിയത് . മൂന്നു വർഷം മുമ്പാണ് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ഇരിക്കൂറിൽ ആരംഭിക്കുന്നത് . പൊതുജനങ്ങളിൽ വിശ്വാസം വരുത്തുന്നതിന് മതസംഘടനയിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മദ്റസ അധ്യാപകരെ കൂടെകൂട്ടി കടബാധ്യതകൾ ഏറ്റെടുക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യുവാക്കളും യുവതികളും അടങ്ങുന്നവരെ വീടുകളിൽ കയറിയിറങ്ങി പ്രചാരണം നടത്തിയുമാണ് സാധാരണക്കാരെ പ്രലോഭിപ്പിച്ചത് . ഒരു ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് 1000 രൂപ മുതൽ , കട ബാധ്യതക്കനുസരിച്ച് 10,000 രൂപ വരെ ഇവർ കൈക്കലാക്കിയിരുന്നു . ശിഹാബ് തങ്ങൾ അടക്കമുള്ള സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളുടെ ആശീർവാദമുണ്ടെന്ന വ്യാജേനയാണ് തുടക്കത്തിൽ ഇവർ പ്രചാരണം നടത്തിയത് . ഇതിനെതിരെ ഇരിക്കൂറിലെ മുസ്ലിം ലീഗ് നേതൃത്വം രംഗത്തുവന്ന് ട്രസ്റ്റമായി ലീഗിനോ നേതൃത്വത്തിനോ , ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു
തുടക്കത്തിൽ നാമമാത്രമായ ആളുകൾക്ക് ആനുകൂല്യം നൽകിയാണ് തട്ടിപ്പിലേക്ക് ജനങ്ങളെ ഇവർ ആകർഷിപ്പിച്ചത് . അതിനായി ഇരിക്കൂറിലെ ഖദീജാസ് ഓഡിറ്റോറിയത്തിൽ ആയിരത്തിൽപരം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയിരുന്നു . സൊസൈറ്റിയിൽ അംഗമാവുന്നതിന് 1000 രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 250 രൂപയും വാങ്ങി അംഗങ്ങളാക്കുകയും കടബാധ്യതക്ക് അനുസരിച്ച് 10,000 രൂപവരെ കൈപ്പറ്റുകയും ചെയ്യു . മാസങ്ങൾ കഴിഞ്ഞിട്ടും കടം വീട്ടുന്നതിനുള്ള ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ആളുകൾ അന്വേഷിച്ചെത്തിയതോടെ മണ്ണൂർപാലത്തിനടുത്ത ഒറ്റപ്പെട്ട സ്ഥലത്തേക്ക് കമ്മിറ്റി ഓഫിസ് മാറ്റി . ) ഇതിനിടെ ബാങ്കുകളിൽനിന്ന് ജപ്തി നോട്ടീസ് അടക്കം കിട്ടിയവർ ഇവരെ സമീപിച്ചപ്പോൾ മാസങ്ങൾ കഴിഞ്ഞ് മാറുന്ന ചെക്കുകൾ നൽകി കബളിപ്പിച്ചു . പരാതിയുമായെത്തിയവരെ തന്ത്രത്തിൽ പറഞ്ഞ് മയക്കി തിരിച്ചയക്കുകയും ചെയ്തു . ഇതിനിടെ വിവിധ നാടുകളിൽനിന്ന് ആളുകൾ അന്വേഷിച്ച് എത്തിയതോടെ ഇവർ ഓഫിസ് പൂട്ടി സ്ഥലം വിട്ടു . കുറ്റിപ്പുറത്ത് റിയാസ് മൗലവി പിടിയിലായതോടെ ഇരിക്കൂറിലെ കൂട്ടാളികളായ ശബീർ ബദിയെയും നാസർ മദനിയെയും സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വ്യാപകമായ ചർച്ച ഉയർന്നു . ഇതിൽ സെക്രട്ടറിയായ നാസർ മദനി ഗൾഫിലേക്ക് കടന്നിരുന്നു . തട്ടിപ്പ് തലവൻ പിടിയിലായതോടെ സ്ത്രീകളടക്കം നിരവധിയാളുകൾ പരാതി പറയാൻ രംഗത്തെത്തി . ഇരിക്കൂറിൽ തട്ടിപ്പിന് ഇരയായവരുടെ പണം തിരിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും പരാതിക്കാരെ ഏകോപിപ്പിച്ച് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനുമായി ഇരിക്കൂർ സോഷ്യൽ ഗ്രൂപ് വാട്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെ.ആർ , അബ്ദുൽ ഖാദർ ചെയർമാനും അഡ്വ . ജാഫർ സാദിക്ക് കൺവീനറും യു.പി. അബ്ദുറഹ്മാൻ ട്രഷററുമായി ആക്ഷൻ കമ്മിറ്റി നിലവിൽ വന്നു

Related posts

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന പിണറായി വിജയന്റെ സ്വത്തു വിവരങ്ങള്‍………

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ പോ​ക്സോ​യി​ൽ കു​ടു​ക്കും

Aswathi Kottiyoor

ഏ​ക​ദി​ന ശി​ല്പ​ശാ​ല 15 ന്

Aswathi Kottiyoor
WordPress Image Lightbox