ഇരിട്ടി: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ചും വിലക്കയറ്റം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ടും കേരള കോൺഗ്രസ്-ജേക്കബ് ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ നാളെ ധർണ നടത്തും. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ധർണ രാവിലെ പത്തിന് സംസ്ഥാന ട്രഷറർ വത്സൻ അത്തിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് മാത്യുക്കുട്ടി പന്തപ്ലാക്കൽ, എസ്.ജെ. മാണി, വി.എം.സെബാസ്റ്റ്യൻ, കെ.വി.വർഗീസ്, അരുൺ സിറിയക്, ബിജു സി. മാണി, ബാബു പുളിയമാക്കൽ എന്നിവർ നേതൃത്വം നൽകും.