27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • അ​ഴീ​ക്ക​ല്‍ ഗ്രീ​ൻ​ഫീ​ൽ​ഡ് തു​റ​മു​ഖം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും
kannur

അ​ഴീ​ക്ക​ല്‍ ഗ്രീ​ൻ​ഫീ​ൽ​ഡ് തു​റ​മു​ഖം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ലി​ല്‍ നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഗ്രീ​ന്‍ ഫീ​ല്‍​ഡ് തു​റ​മു​ഖ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു.
ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​ത്തു ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ സ​ര്‍​വേ സൂ​പ്ര​ണ്ട്, സീ​നി​യ​ര്‍ പോ​ര്‍​ട്ട് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി.
നി​ല​വി​ലു​ള്ള അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്തു​നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പു​തി​യ ഗ്രീ​ന്‍​ഫീ​ല്‍​ഡ് തു​റ​മു​ഖം വ​രു​ന്ന​ത്. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 85.7 ഏ​ക്ക​റും മാ​ട്ടൂ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 60.9 ഏ​ക്ക​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ സ​ര്‍​വേ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തു​റ​മു​ഖ​ത്തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു.
തു​റ​മു​ഖം സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന​യും ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി. ക​ട​ലും വ​ള​പ​ട്ട​ണം പു​ഴ​യും ചേ​രു​ന്ന മു​ന​മ്പ് ഭാ​ഗ​ത്തി​ന​ടു​ത്താ​യാ​ണ് പു​തി​യ അ​ത്യാ​ധു​നി​ക ഗ്രീ​ന്‍ ഫീ​ല്‍​ഡ് തു​റ​മു​ഖം സ്ഥാ​പി​ക്കു​ക.
അ​ഴീ​ക്ക​ലി​ല്‍ പു​തി​യ തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ മ​ല​ബാ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പോ​ര്‍​ട്ട് ആ​ൻ​ഡ് സെ​സ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ല്‍ നേ​ര​ത്തെ ക​മ്പ​നി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. പു​തി​യ പ​ദ്ധ​തി​പ്ര​ദേ​ശം അ​ഴി​മു​ഖ​ത്തോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന​താ​യ​തി​നാ​ല്‍ ആ​ഴ​ക്കു​റ​വ് പ്ര​ശ്‌​ന​മാ​കി​ല്ലെ​ന്ന​ത് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. ഗ്രീ​ന്‍ ഫീ​ല്‍​ഡ് തു​റ​മു​ഖ പ​ദ്ധ​തി​ക്കാ​യി 3698 കോ​ടി രൂ​പ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രു​ന്നു.

Related posts

കു​ട്ടി​ക​ളി​ലെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലെര്‍​ട്ട്

Aswathi Kottiyoor

കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ നിര്യാതനായി………..

Aswathi Kottiyoor
WordPress Image Lightbox