22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂലൈ 9) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വയക്കര അല്‍ മഖര്‍ യത്തീംഖാന, പേരാവൂര്‍ താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി, കുഞ്ഞിക്കണ്ണന്‍ സ്മാരക വായനശാല മലപ്പട്ടം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാത്തില്‍, കേളകം പ്രാഥമികാരോഗ്യകേന്ദ്രം, ശങ്കരനെല്ലൂര്‍ എല്‍ പി സ്‌കൂള്‍ മാങ്ങാട്ടിടം, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയും കണ്ണൂര്‍ എക്സ്പോര്‍ട്ട് വലിയന്നൂര്‍, മുഴക്കുന്ന് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

Aswathi Kottiyoor

അ​തി​ഥി ദേ​വോ ഭ​വ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor

ചിത്രവിസ്മയവും ചിത്രപ്രദര്‍ശനവുമായി ഹരിത തെരഞ്ഞെടുപ്പ് പ്രചാരണം

Aswathi Kottiyoor
WordPress Image Lightbox