25.1 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • സിപിഐയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിൽ ജനജാഗ്രതാ ദിനം ആചരിച്ചു
Peravoor

സിപിഐയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിൽ ജനജാഗ്രതാ ദിനം ആചരിച്ചു

തില്ലങ്കേരി:സ്ത്രീ സുരക്ഷ സമൂഹ സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീധന പീഡനങ്ങള്‍ക്കും മാഫിയ കൊട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സിപിഐയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ ദിനം ആചരിച്ചു. തില്ലങ്കേരിയില്‍ നടന്ന ജനജാഗ്രത ദിനം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു . എ.രാജു അധ്യക്ഷനായി.കെ.വി.രാജന്‍, പി.പ്രദീപന്‍, പി.കാര്‍ത്യായനി, വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സി.പി.ഐ. പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍സ്ത്രീ സുരക്ഷ സമൂഹ സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീധന പീഡനങ്ങള്‍ക്കും മാഫിയ കൊട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജനജാഗ്രതാ ദിനം ആചരിച്ചു. കാക്കയങ്ങാടില്‍ നടന്ന ജനജാഗ്രത സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.വി.ഷാജി ഉദ്ഘാടനം ചെയ്തു.വി.ഹരീന്ദ്രന്‍ അധ്യക്ഷനായി, സി. പ്രദീപന്‍, സി.കെ.ചന്ദ്രന്‍, ടി.വി.സിനി, പ്രീത ദിദേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്ത്രീസുരക്ഷ സമൂഹ സുരക്ഷ സ്ത്രീധന പീഡനങ്ങള്‍ക്കും മാഫിയ കൊട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ സിപിഐയുടെ നേതൃത്വകത്തില്‍ ജന ജാഗ്രത ദിനം സംഘടിപ്പിച്ചു. സിപിഐ പേരാവൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന ജാഗ്രതദിനം അഡ്വ വി ഷാജി ഉദ്ഘാടനം ചെയ്തു.വി ഗീത അധ്യക്ഷത വഹിച്ചു.വി പത്മനാഭന്‍,എം സുകേഷ്, ഷാജു ,ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു

Aswathi Kottiyoor

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

Aswathi Kottiyoor

പേരാവൂരില്‍ ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്റര്‍ പ്രചരണം

Aswathi Kottiyoor
WordPress Image Lightbox