25.7 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും പരസ്യ മദ്യപാനത്തിനും തുണ്ടി സ്വദേശികളായ രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു
Peravoor

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും പരസ്യ മദ്യപാനത്തിനും തുണ്ടി സ്വദേശികളായ രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും പരസ്യ മദ്യപാനത്തിനും തുണ്ടി സ്വദേശികളായ രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം (അഞ്ചു ലിറ്റർ) കൈവശം വച്ചതിനും, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയതിനുമായി തുണ്ടി സ്വദേശികളായ രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. രണ്ടു വ്യത്യസ്ത റെയ്ഡുകളിലായാണ് ഇരുവരും പിടിയിലായത്.

തുണ്ടി സ്വദേശി കണ്ണോത്ത് വീട്ടിൽ ബിജേഷ് കെ ആണ് അനുവദനീയമായ അളവിൽ കൂടുതൽ മദ്യവുമായി തുണ്ടി – തെറ്റുവഴി റോഡിൽ വച്ച് പിടിയിലായത്. ഇതേതുടർന്ന് ടൗണിൽ നടത്തിയ റെയ്ഡിൽ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തുകയായിരുന്ന മടത്തുംകര വീട്ടിൽ രമേശൻ എം കെ എന്നയാളും എക്സൈസ് പിടിയിലായി. വെള്ളിയാഴ്ച വൈകിട്ട് എക്സൈസ് സംഘം നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായത്. ഇരുവർക്കുമെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസുകൾ എടുത്തു.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, പി.ജി.അഖിൽ എന്നിവർ പങ്കെടുത്തു.

Related posts

നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി

Aswathi Kottiyoor

കുതിക്കുന്ന നാടിനൊപ്പം

Aswathi Kottiyoor

പേരാവൂർ ഗവ.ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഗവ.ഡോക്ടർമാർ തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox