27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്ക​ണം ; ടി.​വി. സു​ഭാ​ഷ്
kannur

ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്ക​ണം ; ടി.​വി. സു​ഭാ​ഷ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ല്‍ വ​രു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.മൂ​ന്ന് ദി​വ​സ​ത്തെ ആ​കെ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ പ​ത്ത് മ​ട​ങ്ങ് ടെ​സ്റ്റു​ക​ള്‍ വീ​തം തു​ട​ര്‍​ന്നു​വ​രു​ന്ന മൂ​ന്ന് ദി​വ​സ​വും ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശം. ഇ​തോ​ടൊ​പ്പം എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റു​ക​ള്‍​ക്കൊ​പ്പം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളും വ​ര്‍​ധി​പ്പി​ക്ക​ണം. ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന ആ​കെ ടെ​സ്റ്റു​ക​ളു​ടെ 65 ശ​ത​മാ​നം ആ​ര്‍​ടി​പി​സി​ആ​റും ബാ​ക്കി 35 ശ​ത​മാ​നം ആ​ന്‍റി​ജ​നും എ​ന്ന രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്ക​ണം. നി​ല​വി​ല്‍ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ വ​ഴി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി​യെടു​ക്ക​ണം.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ ശാ​ല​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Related posts

റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഹ​രി​ത ച​ട്ടം പാ​ലി​ച്ച്

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Aswathi Kottiyoor

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

Aswathi Kottiyoor
WordPress Image Lightbox