25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ബ​ദ​ൽ​നി​ർ​ദേ​ശം കേ​ന്ദ്ര വ​നം-​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ള്ളി
Iritty

ബ​ദ​ൽ​നി​ർ​ദേ​ശം കേ​ന്ദ്ര വ​നം-​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ള്ളി

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മാ​യി 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ബ​ദ​ല്‍ നി​ര്‍​ദേ​ശം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ള്ളി. ഇ​തോ​ടെ ക​ര​ട് വി​ജ്ഞാ​പ​നം പ്രാ​വ​ര്‍​ത്തി​ക​മാ​യാ​ല്‍ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 500ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക. ചെ​റി​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കു​പോ​ലും മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങേ​ണ്ടി വ​രും. ആ​റ​ള​ത്ത് 300 കു​ടും​ബ​ങ്ങ​ളും കേ​ള​ക​ത്ത് 200 ഓ​ളം കു​ടും​ബ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യെ​യും ബാ​ധി​ക്കും.
പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യാ​നും പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​ദേ​ശി​ക​ത​ല​ത്തി​ല്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ആ​റ​ള​ത്തും കേ​ള​ക​ത്തും 12ന് ​പ്രാ​ദേ​ശി​ക​ത​ല യോ​ഗം ന​ട​ക്കും. പ​രി​സ്ഥി​തി​ലോ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും ജ​ന​വാ​സ​മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സീ​റോ​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണു ത​ള്ളി​യ​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​നം ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്നും നി​ല​വി​ല്‍ വ​നാ​തി​ര്‍​ത്തി​ക​ളാ​യി ക​ണ​ക്കാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ തെ​ക്കു​വ​ശ​ത്ത് വ​ള​യം​ചാ​ല്‍ മു​ത​ല്‍ രാ​മ​ച്ചി വ​രെ 12.1 കി​ലോ​മീ​റ്റ​റും തെ​ക്കു​പ​ടി​ഞ്ഞാ​റ് ചീ​ങ്ക​ണ്ണി​പ്പു​ഴ​യ്ക്ക​പ്പു​റ​വും പ​ടി​ഞ്ഞാ​റ് ആ​റ​ളം ഫാ​മി​നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യ്ക്കും അ​തി​രി​ലാ​യി 11 കി​ലോ​മീ​റ്റ​ര്‍ നീ​ള​വു​മാ​ണ് 100 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ര​യും മേ​ഖ​ല​ക​ള്‍ പ​രി​സ്ഥി​തി​ലോ​ല​മാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും യോ​ഗ​ത്തി​ലു​ണ്ടാ​യ നി​ര്‍​ദേ​ശ​മാ​ണ് ബ​ദ​ല്‍ നി​ര്‍​ദേ​ശ​മാ​യി സ​മ​ർ​പ്പി​ക്കു​ക​യും വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ള്ളു​ക​യും ചെ​യ്ത​ത്.
ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന ആ​റ​ളം പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ന​മ​തി​ലും പു​ഴ​യും ജെ​ണ്ട​യും അ​തി​രു​ക​ളാ​യി ക​ണ​ക്കാ​ക്കി ജ​ന​വാ​സ​മേ​ഖ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ബ​ദ​ല്‍ നി​ര്‍​ദേ​ശം ത​ള്ളി​യ​തോ​ടെ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. യോ​ഗ​ത്തി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വേ​ലാ​യു​ധ​ന്‍, കെ.​സു​ധാ​ക​ര​ന്‍, ആ​റ​ളം ഡി​എ​ഫ്ഒ എ.​ഷ​ജ്ന, അ​സി​സ്റ്റ​ന്‍റ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ അ​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി രാ​ജേ​ഷ്, അ​നീ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

 വാണിയപ്പാറയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് മലയോരഹൈവേ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു..

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു വാർഡ് ഉദ്‌ഘാടനം തിങ്കളാഴ്ച – വിളംബര ജാഥ നടത്തി………..

Aswathi Kottiyoor

വൈഎംസിഎ ഇരിട്ടി സബ്‌റീജന്‍ 24 ന് ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും.

Aswathi Kottiyoor
WordPress Image Lightbox