23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു വാർഡ് ഉദ്‌ഘാടനം തിങ്കളാഴ്ച – വിളംബര ജാഥ നടത്തി………..
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു വാർഡ് ഉദ്‌ഘാടനം തിങ്കളാഴ്ച – വിളംബര ജാഥ നടത്തി………..

ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിൽ ലഭിച്ച 3. 19 കോടി രൂപ ചിലവഴിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ച മാതൃ ശിശു സംരക്ഷണ ബ്ലോക്കിന്റെഉദ്‌ഘാടനവും, കിഫ്ബി ഫണ്ടിൽ 57.7 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അഞ്ച് നിലകളുള്ള പുതിയ കെട്ടിട ത്തിന്റെ ശിലാ സ്ഥാപനവും തിങ്കളാഴ്ച നടക്കും. രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മാതൃ – ശിശു സംരക്ഷണ ബ്ലോക്കിന്റെ ഉദ്‌ഘാടനം മന്ത്രി കെ. കെ.കെ. ശൈലജയും കെട്ടിട ത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായും നിർവഹിക്കും. മന്ത്രി ശൈലജ ശിലാ ഫലകം അനാച്ഛാദനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനാവും.
ആശുപത്രി വികസന പദ്ധതികളുടെ ഉദ്ഘാടന ഭാഗമായി ശനിയാഴ്ച ഇരിട്ടിയിൽ നഗര സഭയും സംഘാടക സമിതിയും ചേർന്ന് വിളംബര ജാഥ നടത്തി. ചെയർമാൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, ഡോ.പി .പി. രവീന്ദ്രൻ, കെ. ശ്രീധരൻ, പി. പി. അശോകൻ, അജയൻ പായം, എൻ. വി. രവീന്ദ്രൻ, പി. കെ. ജനാർദനൻ, അയൂബ് പൊയിലൻ, റെജി തോമസ് എന്നിവർ നേതൃത്വം നൽകി.

Related posts

ഇരിട്ടി പുന്നാട് വാഹനാപകടം

𝓐𝓷𝓾 𝓴 𝓳

ഇരിട്ടിയിലെ ബേക്കറി സ്ഥാപനത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം – ഉറവിടം കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഇരിട്ടി പോലീസിൽ പരാതി

𝓐𝓷𝓾 𝓴 𝓳

വീടിന് ഭീഷണി തീർത്ത് റോഡ് നിർമ്മാണം – സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുന്നതായി പരാതി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox