27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • പാലുകാച്ചി മലയിലേക്കുള്ള ഇക്കോ ടൂറിസം പദ്ധതി’ സാദ്ധ്യതാ പഠനം നടത്തി ടൂറിസംവകുപ്പ്
Kottiyoor

പാലുകാച്ചി മലയിലേക്കുള്ള ഇക്കോ ടൂറിസം പദ്ധതി’ സാദ്ധ്യതാ പഠനം നടത്തി ടൂറിസംവകുപ്പ്

കൊട്ടിയൂർ:പാലുകാച്ചി മലയുടെ ദൂരകാഴ്ച്ചകൾ എല്ലാവരും കൊട്ടിയൂർ വഴി കടന്നു പോകുമ്പോൾ കണ്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ടൂറിസം സാധ്യത ആയി മാറിയിട്ടില്ലാരുന്നു. ചുരുക്കം ചില പ്രാദേശിക യാത്രക്കാർ മാത്രമാണ് ഇവിടം സന്ദർശിക്കാറുള്ളത്. എന്നാൽ ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ
ടൂറിസം വകുപ്പ് സ്ഥലപരിശോധന നടത്തി.ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി പ്രശാന്ത്,ഡി.റ്റി.പി.സി സെക്രട്ടറി കെ സി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലുകാച്ചിയിൽ എത്തിയത്.

കേളകം,കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പാലുകാച്ചി മലയുടെ ദൃശ്യഭംഗിയും ജൈവവൈവിധ്യവും കോർത്തിണക്കി ജില്ലയിലെതന്നെ മികച്ച ഇക്കോടൂറിസം പദ്ധതിയാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രദേശത്ത് സ്ഥലപരിശോധന നടത്തിയത്. വനംവകുപ്പിന്റെ അനുമതിയോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമായാൽ കേളകം കൊട്ടിയൂർ പഞ്ചായത്തുകളുടെ അടിസ്ഥാന വികസനത്തിന് ഏറെ മുതൽക്കൂട്ടാകും എന്ന ലക്ഷ്യം മുൻനിർത്തിയാണ് കൊട്ടിയൂർ കേളകം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സാധ്യതാ പഠനത്തിന് സൗകര്യമൊരുക്കിയത്.
വനത്തിലെ സ്വാഭാവിക രീതിയിൽ മാറ്റം വരുത്താതെയുള്ള ടൂറിസം സാധ്യതകൾ ആണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിച്ചത്. പാലുകാച്ചി മല പൂർണമായും വനംവകുപ്പിന്റെ അധീനതയിലായതുകൊണ്ടു തന്നെ വനംവകുപ്പിന്റെ പൂർണമായ സഹകരണത്തോടുകൂടി മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ.മാത്രമല്ല ഒന്നര കിലോമീറ്ററോളം വനപാത താണ്ടിവേണം പാലുകാച്ചി മലയിൽ എത്താൻ. അതുകൊണ്ടുതന്നെ പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ടൂറിസം സാധ്യതകൾ മാത്രമേ നടപ്പിലാക്കാൻ കഴിയൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. വാച്ച് ടവർ കഫ്റ്റീരിയ പോലുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ഡി എഫ് ഒ യുമായി ചർച്ച ചെയ്തശേഷം വനംവകുപ്പിന്റെ അനുമതിയോടെ ഇരു പഞ്ചായത്തുകളും പ്രൊപോസൽ തയ്യാറാക്കി ടൂറിസം വകുപ്പിന് നൽകിയാൽ എത്രയും പെട്ടെന്ന് തന്നെ മേൽ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പിന്റെ അനുമതി തേടുന്നതിനായി കൊട്ടിയൂർ കേളകം പഞ്ചായത്ത്പ്രസിഡന്റുമാരും സെക്രട്ടറിമാരും ഏറ്റവും അടുത്തുള്ള ദിവസം തന്നെ
ഡി.എഫ്.ഒ യെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് പറഞ്ഞു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചന്ദ്രൻ, കേളകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ്,കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ സത്യൻ കേളകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി പുളിക്കക്കണ്ടത്തിൽ, ജോണി പാമ്പാടി, സജീവൻ പാലുമ്മി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയിൽ,തോമസ് ആമക്കാട്ട്,പി.സി തോമസ്,ബാബു മാങ്കോട്ടിൽ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കേളകം പഞ്ചായത്തിലെ കണ്ടംതോട് പുൽമേടും സന്ദർശിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇത്തരത്തിൽ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും നാടിന്റെ വികസനത്തിന് മുതൽ കൂട്ടാകും ഈ ടൂറിസം വികസനം എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related posts

പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തതാ​യി പ​രാ​തി.

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ് എസ് . കെ. യു .പി സ്ക്കൂളിൽ വായനാദിനവും , പി.എൻ.പണിക്കർ അനുസ്മരണവും നടത്തി.

Aswathi Kottiyoor

വിളക്കുതിരിസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

WordPress Image Lightbox