22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​നു കീ​ഴി​ല്‍ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു
kannur

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​നു കീ​ഴി​ല്‍ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ വ​രു​ന്നു. കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് വ​കു​പ്പ് ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം മു​ന്‍​നി​ര്‍​ത്തി ഐ​ഒ​എ​ജി​യു​മാ​യി ചേ​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് (പ്ര​കൃ​തി​വാ​ത​കം) ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഒ​രു​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് വാ​ത​കം നി​റ​യ്ക്ക​ൽ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്.
ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​നു മു​ന്നി​ലെ ദേ​ശീ​യ​പാ​ത​യ്ക്ക് എ​തി​ര്‍​വ​ശ​മു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​യി കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നാ​യു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​ര​ത്തെ​ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നാ​യി കം​പ്ര​സ​ര്‍, ഡി​സ്‌​പെ​ന്‍​സ​ര്‍, കേ​യ്‌​സ് കെ​യ്ഡ് എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്‌​സ്‌​പ്ലോ​സീ​വ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ വേ​ണു​ഗോ​പാ​ല്‍, ഐ​ഒ​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ര്‍, സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് അ​ന്‍​വ​ര്‍, ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​യി​ല്‍ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് വ​സ​ന്ത കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു.
പെ​ട്രോ​ൾ ലി​റ്റ​റി​ന് വി​ല 100 രൂ​പ ക​വി​ഞ്ഞ സ്ഥാ​ന​ത്ത് ഒ​രു കി​ലോ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് 62 -63 രൂ​പ​യ്ക്ക് ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നൊ​പ്പം പ്ര​കൃ​തി​ക്ക് ദോ​ഷം കു​റ​വാ​ണെ​ന്ന​തും പ്ര​കൃ​തി​വാ​ത​ക​ത്തെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു. വാ​ഹ​ന മെ​യി​ന്‍റ​ന​ന്‍​സും കു​റ​വാ​യി​രി​ക്കും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വ​ലി​യ ടാ​ങ്ക​റി​ലാ​ണ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ ഗ്യാ​സ് എ​ത്തി​ക്കു​ക. ക​ണ്ണൂ​രി​ല്‍ ഡി​പ്പോ സ്ഥാ​പി​ക്കു​ന്ന​തോ​ടെ പി​ന്നീ​ട് ക​ണ്ണൂ​രി​ല്‍​നി​ന്നു​ത​ന്നെ വാ​ത​കം എ​ത്തി​ക്കാ​നാ​കും. ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ നേ​രി​ട്ട് പൈ​പ്പ് ലൈ​ന്‍ വ​ഴി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ വാ​ത​കം ല​ഭ്യ​മാ​ക്കാ​നാ​കും.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ ഇന്ന് നൽകണം…

Aswathi Kottiyoor

യു.എ യിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്കു വരുന്നതിനു തടസ്സമില്ല; വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതം: സിയാൽ…………

Aswathi Kottiyoor

പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ 12ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണം

Aswathi Kottiyoor
WordPress Image Lightbox