• Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു
Kelakam

കേളകം ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു

കേളകം ഗ്രാമപഞ്ചായത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ അതിവ്യാപനമുള്ള ( സി കാറ്റഗറി ) പഞ്ചായത്തുകളുടെ പട്ടികയിലായതിനാൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ശനിയും, ഞായറും ഒഴികെ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ തുറന്നു പ്രവർത്തിക്കാം. തുണിക്കടകൾ, ജ്വല്ലറികൾ, ചെരുപ്പ് കടകൾ,ബുക്ക്‌ സ്റ്റാളുകൾ, സാധനങ്ങൾ നന്നാക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച മാത്രം 7 മണി മുതൽ 7 മണി വരെ തുറന്നു പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ ഈ ആഴ്ച്ച തുറന്നു പ്രവർത്തിക്കാൻ പാടില്ല. ശനിയും ഞായറും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ ഒരു സ്ഥാപനവും തുറന്നു പ്രവർത്തിക്കാൻ പാടില്ല. ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദമില്ല. ടാക്സി വാഹനങ്ങൾ ടൗണിൽ പാർക്ക് ചെയ്ത് ആളെ എടുക്കാൻ അനുവദിക്കില്ല.

സേഫ്റ്റി കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ സുബിത്ത് ഭാസ്കർ, സ്റ്റേഷൻ ഹൗസ് ഓഫീസർ രാജൻ, സെക്ടർ മജിസ്‌ട്രേട്ട് ഷാജു , പഞ്ചായത്ത്‌ സെക്രട്ടറി പി കെ വിനോദ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി ബി രാജീവ്‌, ജനപ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ, മറ്റ് സേഫ്റ്റി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Related posts

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

Aswathi Kottiyoor

നാ​ലുവ​രി​പ്പാ​ത​യ്ക്ക് എതി​രാണെന്ന ആരോപണം അ​ടി​സ്ഥാ​ന​ര​ഹി​തം: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

Aswathi Kottiyoor

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox