കേളകം: നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. കേളകം ടൗൺ, നീണ്ടുനോക്കി, അമ്പയത്തോട് എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്.കേളകം എസ് എച്ച് ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ചിൽ അൻപതിലധികം വരുന്ന ബിഎസ് എഫ് രണ്ടു ബറ്റാലിയൻ സേനാംഗങ്ങളും കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രശ്ന ബാധിത മേഖല, പ്രശ്ന ബൂത്തുകൾ, മാവോയിസ്റ് ഭീഷണി പ്രദേശം എന്നിവിടങ്ങളിൽ സേന സന്ദർശനം നടത്തി.