കണ്ണൂർ: ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും ആകെ തെരഞ്ഞെടുക്കേണ്ട ഒമ്പതു പേരില്‍ സ്ത്രീ സംവരണ വിഭാഗത്തിലെ നാല് സ്ഥാനങ്ങളിലേക്കും പട്ടികജാതി/പട്ടികവര്‍ഗ ജനറല്‍ വിഭാഗത്തിലേക്കുള്ള ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ടി. സരള, കെ.കെ. രത്നകുമാരി, വി. ഗീത, കെ. താഹിറ എന്നിവര്‍ സ്ത്രീ സംവരണ വിഭാഗത്തിലെ സീറ്റുകളിലേക്കും എന്‍. പി. ശ്രീധരന് എസ്സി/എസ്ടി ജനറല്‍ വിഭാഗത്തിലെ സീറ്റിലേക്കും എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.