27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മാനദണ്ഡവും വില്ലൻ ; കേന്ദ്രം മാനദണ്ഡത്തിൽ കൃത്യത വരുത്തണമെന്ന ആവശ്യം ശക്തം
Kerala

മാനദണ്ഡവും വില്ലൻ ; കേന്ദ്രം മാനദണ്ഡത്തിൽ കൃത്യത വരുത്തണമെന്ന ആവശ്യം ശക്തം

ഐസിഎംആറിന്റെ മാനദണ്ഡത്തിലെ അവ്യക്തയും ആശയക്കുഴപ്പവും കോവിഡ്‌ മരണം നിശ്ചയിക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നു. ‘ടെസ്റ്റ്‌ ചെയ്യാത്തവരോ രോഗം വന്ന്‌ നെഗറ്റീവായവരോ കോവിഡ്‌ ലക്ഷണങ്ങളോടെ മരിച്ചാൽ ‘കോവിഡ്‌ സംശയാസ്‌പദം’ എന്നാണ്‌ മാനദണ്ഡപ്രകാരം രേഖപ്പെടുത്തേണ്ടത്‌. രണ്ടാംതരംഗത്തിൽ വലിയൊരു വിഭാഗം മരിച്ചത് നെഗറ്റീവായശേഷമായിരുന്നു. മറ്റ്‌ രോഗം മൂർച്ഛിച്ചത്‌ കോവിഡ്‌മൂലമാണെങ്കിലും മാനദണ്ഡത്തിലെ ആശയക്കുഴപ്പം ‘സംശയാസ്‌പദ’ത്തിലേക്ക്‌ തള്ളിവിടുന്നു.

മരിച്ചവർക്ക്‌ കേന്ദ്രസർക്കാർ ധനസഹായം നൽകണമെന്നും രോഗം ബാധിച്ച്‌ മൂന്നു മാസത്തിനുള്ളിൽ മരിച്ചാലും കോവിഡ്‌ മരണമായി കണക്കാക്കണമെന്നും സുപ്രീംകോടതി വിധിച്ചതോടെയാണ്‌ മാനദണ്ഡം ചർച്ചയായത്‌.

മികച്ച രീതിയിൽ പരിശോധനയും ചികിത്സയും റിപ്പോർട്ടിങ്ങും നടത്തുന്ന കേരളത്തിൽ വിട്ടുപോയവ കൂട്ടിച്ചേർക്കാം. മറ്റിടങ്ങളിൽ ഇതും സാധ്യമല്ല. ഉത്തർപ്രദേശിൽ 24 ജില്ലയിലെ നാലുമാസത്തെ ആകെ മരണക്കണക്ക്‌ എടുത്തപ്പോൾ 110 ശതമാനത്തിന്റെ വർധന കണ്ടെത്തി. രാജസ്ഥാനിൽ റിപ്പോർട്ട്‌ ചെയ്‌തതിനേക്കാൾ അഞ്ചിരട്ടി മരണമുണ്ടായെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്‌തതിനേക്കാൾ മൂന്നിരട്ടി കോവിഡ്‌ മരണമെന്നാണ്‌ വാഷിങ്‌ടൺ സർവകലാശാല മെയ്‌ അഞ്ചുവരെയുള്ള മരണം പഠിച്ച്‌ കണ്ടെത്തിയത്‌. കേന്ദ്ര മാനദണ്ഡത്തിൽ കൃത്യത വരുത്തിയാൽ പ്രശ്നം പരിഹരിക്കാം. മാനദണ്ഡം പലവിധം വ്യാഖ്യാനിക്കാമെങ്കിലും ഇവ ജനത്തിന്‌ അനുകൂലമായി ഉപയോഗിക്കുകയാണ്‌ കേരളത്തിൽ ചെയ്യുന്നതെന്ന്‌ കോവിഡ്‌ വിദഗ്‌ധ സമിതി ചെയർമാൻ ഡോ. ബി ഇക്ബാൽ പറഞ്ഞു. പോരായ്‌മയുള്ളത്‌ പരിഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

കുടുംബശ്രീക്ക്‌ റെക്കോഡ്‌ വിറ്റുവരവ്‌; 1.25കോടി

Aswathi Kottiyoor

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു*

Aswathi Kottiyoor
WordPress Image Lightbox