25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം: സ​ജീ​വ് ജോ​സ​ഫ്
kannur

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം: സ​ജീ​വ് ജോ​സ​ഫ്

ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. വ​ന്യ​മ‌‌ൃ​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​സം​ഗ​ത പാ​ലി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ അ​ഖി​ലേ​ന്ത്യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്പോ​ൾ നാ​ളി​തു​വ​രെ മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യോ​ര​ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന നി​ര​ന്ത​ര​മാ​യ വ​ന്യ​മ‌ൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക‌​ന് കൃ​ഷി​യി​ട​ത്തി​ൽ പോ​കാ​നോ വീ​ടു​ക​ളി​ൽ ജീ​വി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഇ​നി​യെ​ങ്കി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ക​ർ​ഷ​ക​രു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും എം​എ​ൽ​എ ആ​വ‍​ശ്യ​പ്പെ​ട്ടു. അ​ഖി​ലേ​ന്ത്യാ സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​പി ശ്രീ​ധ​ര​ൻ,അ​ബ്ദു​ൽ ജ​ലീ​ൽ, വ​സ​ന്ത​ൻ പ​ള​ളി​യാം​മൂ​ല, എ​ൻ.​ആ​ർ. മാ​യ​ൻ,രാ​ജേ​ഷ് ന​ന്പ്യാ​ർ, സ​ന്ദീ​പ് പാ​ണ​പ്പു​ഴ, റോ​ബ​ർ​ട്ട് വെ​ള്ളാം​വെ​ള്ളി, ജി.​ബാ​ബു, ഫി​ലി​പ്പ് കു​ട്ടി ജോ​സ്, നൗ​ഫ​ൽ നാ​റാ​ത്ത്, ജി​തി​ൻ ലൂ​ക്കോ​സ്, അ​ന​സ് ന​ബ്റം, ശ്രീ​ധ​ർ അ​ലം​ത​ട്ട്, സു​ധാ​ക​ര​ൻ ക​ല്ലാ​യി, ഷാ​ജി മാ​ട്ട​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് : 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

തുടർഭരണത്തിൽ കണ്ണൂരിന് ഡബിൾ പ്ര​തീ​ക്ഷ​ക​ൾ

Aswathi Kottiyoor

ബുധനാഴ്ച 69 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് , 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor
WordPress Image Lightbox