25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Iritty

പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഇരിട്ടി : വള്ളിയാട് പഴശ്ശി പദ്ധതിപ്രദേശത്ത് കെട്ടിയ പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വള്ളിയാട് സ്വദേശി കണ്ണോത്ത് ഹരീഷിൻ്റെ പശുവിൻ്റെ കാലിനാണ് വെട്ടി പരിക്കേൽപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഹരീഷ് വീടിനു സമീപമുള്ള പഴശ്ശി പദ്ധതി പ്രദേശത്ത് പശുവിനെ കെട്ടിയത് . 10 മണിയോടെ പശുവിന് വെള്ളം കൊടുക്കുവാനായി എത്തിയപ്പോൾ പശുവിനെ കാണാഞ്ഞ് തിരയുന്നതിനിടെ അൽപ്പം അകലെയായി കാലിൽ വെട്ടേറ്റ പശു തളർന്നു കിടക്കുന്നതാണ് കണ്ടത്. മൃഗഡോക്ടർ സ്ഥലത്തെത്തി മുറിവ് തുന്നിക്കെട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഹരീഷ് ഇരിട്ടി പോലീസിൽ പരാതി നൽകി.

Related posts

കൃസ്തു നമുക്ക് നൽകുന്നത് മനുഷ്യസമൂഹം സമാധാനത്തോടെ വർത്തിക്കാനുള്ള സന്ദേശം – റവ. ഫാ. ഡോ. ആന്റണി തറേക്കടവിൽ

Aswathi Kottiyoor

ഗ്രീന്‍ലീഫ് പാര്‍ക്ക് കേരളത്തില്‍ മാതൃകയായി അവതരിപ്പിക്കും; മാലിന്യ മുക്ത നവകേരള കര്‍മ്മ പദ്ധതി ടീം

Aswathi Kottiyoor

ആറു മാസമായി വേതനമില്ല ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox