24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Iritty

പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഇരിട്ടി : വള്ളിയാട് പഴശ്ശി പദ്ധതിപ്രദേശത്ത് കെട്ടിയ പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വള്ളിയാട് സ്വദേശി കണ്ണോത്ത് ഹരീഷിൻ്റെ പശുവിൻ്റെ കാലിനാണ് വെട്ടി പരിക്കേൽപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഹരീഷ് വീടിനു സമീപമുള്ള പഴശ്ശി പദ്ധതി പ്രദേശത്ത് പശുവിനെ കെട്ടിയത് . 10 മണിയോടെ പശുവിന് വെള്ളം കൊടുക്കുവാനായി എത്തിയപ്പോൾ പശുവിനെ കാണാഞ്ഞ് തിരയുന്നതിനിടെ അൽപ്പം അകലെയായി കാലിൽ വെട്ടേറ്റ പശു തളർന്നു കിടക്കുന്നതാണ് കണ്ടത്. മൃഗഡോക്ടർ സ്ഥലത്തെത്തി മുറിവ് തുന്നിക്കെട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഹരീഷ് ഇരിട്ടി പോലീസിൽ പരാതി നൽകി.

Related posts

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor

കരിന്തളം -വയനാട് 400 കെ വി ലൈൻ സ്ഥലം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജിന് ശ്രമം

Aswathi Kottiyoor

അയ്യൻകുന്നിൽ തുടിമരത്ത് കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox