23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്
Kerala

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്.
പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. 2021ൽ രണ്ടാം ഭാഗവും ആരംഭിച്ചു. എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. അവരെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്‌നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

300 കിലോ തേങ്ങ തട്ടിയെടുത്തയാൾ 300 ദിവസത്തിന് ശേഷം അറസ്റ്റിൽ

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം, കുട്ടിയടക്കം 4 പേർക്ക് പരിക്ക്

Aswathi Kottiyoor

സ്വർണാഭരണങ്ങളിൽഎച്ച്‍യുഐഡി ഹാൾമാർക്ക്:3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox