22.5 C
Iritty, IN
September 8, 2024
  • Home
  • Kolayad
  • പത്തുകുപ്പി വിദേശ മദ്യവുമായി എടയാർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Kolayad

പത്തുകുപ്പി വിദേശ മദ്യവുമായി എടയാർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

പത്തു കുപ്പി (അഞ്ച് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എടയാർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.കോളയാട് എടയാർ ശരത് നിവാസിൽ പനങ്ങാടൻ ശശി എന്നയാളാണ് പേരാവൂർ ടൗണിൽ വച്ച് 10 കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്. വെള്ളിയാഴ്ച പകൽ പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.ജി.അഖിൽ എന്നിവർ പങ്കെടുത്തു.

Related posts

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

Aswathi Kottiyoor

ദൈവദാൻ സെൻ്ററിലെ 120 അന്തേവാസികൾക്ക് ഡിവൈഎഫ്ഐ വസ്ത്രങ്ങള്‍ കൈമാറി .

Aswathi Kottiyoor

ബോധവത്ക്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും…

Aswathi Kottiyoor
WordPress Image Lightbox