24.9 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • യൂത്ത് കോൺഗ്രസിന്റെ ‘ബിരിയാണി ചലഞ്ച്/യൂത്ത് കെയർ’ ആദ്യഘട്ട ആശ്വാസം ലഭിച്ചത് 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്
Kanichar

യൂത്ത് കോൺഗ്രസിന്റെ ‘ബിരിയാണി ചലഞ്ച്/യൂത്ത് കെയർ’ ആദ്യഘട്ട ആശ്വാസം ലഭിച്ചത് 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്

കണിച്ചാർ :യൂത്ത് കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ ‘യൂത്ത് കെയർ’ പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് നിർധനരായ 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത്.

പഞ്ചായത്തിലെ 3, 4, 5, 7, 9, 11, 13 വാർഡുകളിൽ അഡ്വ :സണ്ണി ജോസഫ് എംഎൽഎ, യൂത്ത് കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം പ്രസിഡന്റ്‌ സിനോ ജോസ്,അരുൺ പ്രസാദ്, ആദർശ് തോമസ്, ജിബിൻ ജെയ്സൺ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ ടി മാലത്ത്, മണ്ഡലം സെക്രട്ടറി സതീഷ് മണ്ണാർകുളം തുടങ്ങിയവർ നേരിട്ടെത്തിയാണ് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത്.

അതാത് വാർഡുകളിൽ മെമ്പർമാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ ചേർന്ന് സ്മാർട്ട്‌ ഫോണുകൾ ഏറ്റുവാങ്ങുകയും തുടർന്ന് വിദ്യാർത്ഥികൾക്ക് കൈമാറുകയുമാണ് ചെയ്തത്.

കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികൾ, ബൂത്ത്, വാർഡ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

Related posts

കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും

Aswathi Kottiyoor

സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

admin
WordPress Image Lightbox